ശ്യാമപ്രസാദിന്റെ ‘ഒരു ഞായറാഴ്ച’ തിയേറ്ററുകളിലേക്ക്

ശ്യാമപ്രസാദിന്റെ ഏറ്റവും പുതിയ ചിത്രം ‘ഒരു ഞായറാഴ്ച’ തിയേറ്ററുകളിലേക്ക്. ഈ മാസം 29 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ‘ഹേയ് ജൂഡി’ന് ശേഷം ശ്യാമപ്രസാദിന്റേതായി എത്തുന്ന ചിത്രമാണിത്.
മികച്ച സംവിധായകൻ, മികച്ച രണ്ടാമത്തെ ചിത്രം, മികച്ച എഡിറ്റിംഗ് എന്നിങ്ങനെ മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങൾ ചിത്രം കരസ്ഥമാക്കിയിരുന്നു. സ്ത്രീ-പുരുഷ ബന്ധങ്ങളിലെ ചേർച്ചകളും ചേർച്ചക്കുറവുകളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. മനോജ് നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് അരവിന്ദ് മന്മഥൻ നിർവഹിച്ചിരിക്കുന്നു. ഡോ. സതീഷ്, മുരളി ചന്ദ്, സാലി കണ്ണൻ, മേഘ തോമസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധനേടിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here