Advertisement

ചെങ്കൽ ശിവലിംഗത്തിനുള്ളിൽ മോഷണം; സുരക്ഷാ ജീവനക്കാരന്റെ പണവും മൊബൈലും കവർന്നു

November 24, 2019
1 minute Read

തിരുവനന്തപുരം നെയ്യാറ്റിൻകരയ്ക്ക് സമീപം ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലെ ശിവലിംഗത്തിൽ മോഷണം. സുരക്ഷാ ജീവനക്കാരന്റെ പണവും മൊബൈൽ ഫോണും കവർന്നു. ക്ഷേത്രത്തിൽ സന്ദർശനത്തിനെത്തിയ വ്യക്തിയാണ് മോഷണം നടത്തിയത്. മോഷത്തിന്റെ ദൃശ്യങ്ങൾ സുരക്ഷാ ക്യാമറയിൽ പതിഞ്ഞു.

ശിവലിംഗത്തിന്റെ ഉള്ളിലേക്ക് പ്രവേശിക്കുന്ന നടപ്പാതയ്ക്ക് സമീപമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരന്റെ പണവും മൊബൈൽ ഫോണുമാണ് മോഷ്ടിക്കപ്പെട്ടത്. ഉള്ളിലേക്ക് നടന്നു കയറിയ ശേഷം മടങ്ങിയെത്തി ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പു വരുത്തി മോഷണം നടത്തുകയായിരുന്നു. പാറശാല പൊലീസ് ക്ഷേത്രത്തിലെത്തി അന്വേഷണം ആരംഭിച്ചു. മറ്റ് ക്യാമറകളുടെ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.

Story highlights- Theft, trivandrum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top