Advertisement

വീട്ടുപകരണങ്ങൾ വിറ്റ് മദ്യപാനം പതിവ്; മിക്സിയും വിറ്റതോടെ ഭാര്യ ഭർത്താവിനെ തലക്കടിച്ച് കൊന്നു

November 24, 2019
Google News 0 minutes Read

വീട്ടുപകരണങ്ങൾ വിറ്റ് മദ്യപാനം പതിവാക്കിയ ഭർത്താവിനെ ഭാര്യ തലക്കടിച്ച് കൊന്നു. മദ്യപിക്കാനായി മിക്സിയും എടുത്ത് വിറ്റതോടെയാണ് ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തിയത്. കേരള തമിഴ്നാട് അതിർത്തിയായ ഉദുമൽ പേട്ടക്ക് സമീപപം മീനാക്ഷി നഗർ സ്വദേശിയായ വെങ്കിടേശ് ആണ് കൊല്ലപ്പെട്ടത്. ഭാര്യ ഉമാദേവിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസം 17നായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ വെങ്കിടേഷിനെ വാഹനാപകടമെന്ന് പറഞ്ഞാണ് കോയമ്പത്തൂരിലെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ ചികിത്സിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനാപകടകത്തിലാണ് വെങ്കിടേശ് മരിച്ചതെന്ന് വിശ്വസിച്ച പൊലീസ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്കരണവും നടത്തി. എന്നാൽ പോസ്റ്റ്മാർട്ടം റിപ്പോർട്ട് ലഭിച്ചപ്പോൾ വാഹനാപകടമല്ല മരണകാരണമെന്ന് പൊലീസിനു മനസ്സിലായി.

തലക്ക് പിന്നിലേറ്റ ശക്തമായ അടിയാണ് മരണകാരണമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. തുടർന്ന് ഉമാദേവിയെ പൊലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടെ ഉമാദേവി കൊലപാതക വിവരം തുറന്നു പറയുകയായിരുന്നു.

മുഴുക്കുടിയനായിരുന്ന വെങ്കിടേശ് വീട്ടുപകരണങ്ങൾ വിറ്റ് മദ്യപിക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ പതിവായി വഴക്കിടാറുണ്ടായിരുന്നു. അവസാനം മിക്സിയും കൂടി വിറ്റ് മദ്യപിച്ചതോടെ ഇയാളെ മരക്കഷണം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഉമാദേവി പൊലീസിനൊട് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here