മാൾ ഓഫ് ട്രാവൻകൂറിൽ യുവാവ് തൂങ്ങി മരിച്ചു

suicide

തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തി. മാളിൽ പ്രവർത്തിക്കുന്ന വിസ്മയ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരൻ പേട്ട സ്വദേശി വിഷ്ണുവിനെ ആണ്‌ കടക്കുള്ളിലെ ഡ്രസിങ്ങ് റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്.

രാത്രി ഒൻപതര മണിയോടെയാണ്‌ സംഭവം. സഹജീവനക്കാരിയാണ് ഇത് ആദ്യം കണ്ടത്. തുടർന്ന് ബോധരഹിതയായി വീണ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഞ്ചിയൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രണയനൈരാശ്യമാണ് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ്മോർട്ടവും തിങ്കളാഴ്ച്ച നാളെ നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top