Advertisement

വയനാട്ടിൽ സ്‌കൂൾ പരിസര ശുചീകരണ ക്യാമ്പയിന് തുടക്കമിട്ട് ഡിവൈഎഫ്‌ഐ

November 25, 2019
Google News 1 minute Read

വയനാട്ടിൽ സ്‌കൂൾ പരിസര ശുചീകരണ ക്യാമ്പയിന് തുടക്കമിട്ട് ഡിവൈഎഫ്‌ഐ. ഇന്ന് മുതൽ ഡിസംബർ 5 വരെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുക.

സ്‌കൂളുകളുടെ പരിസരം വ്യത്തിയാക്കുന്നതോടൊപ്പം ക്ലാസ് മുറികൾ, ശുചി മുറികൾ, ഭക്ഷണശാലകൾ എന്നിവ വൃത്തിയാക്കും. ഡിസംബർ ഒന്ന് ജില്ലയിൽ ശുചീകരണ ദിനമായി ആചരിക്കും. ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും അന്നേ ദിവസം പൊതു സ്ഥാപനങ്ങളും പരിസരവും വൃത്തിയാക്കും.

ജില്ലയിലെ ആറ് ബ്ലോക്കുകളിലെ കമ്മിറ്റികൾ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കും. ജില്ലാ കമ്മിറ്റി അംഗങ്ങൾ മേഖലകളുടെ ചുമതലകൾ ഏറ്റെടുത്ത് പത്ത് ദിവസം കൊണ്ട് ശുചീകരണം പൂർത്തീകരിക്കുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.

സുല്‍ത്താന്‍ ബത്തേരി ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്നാണ് വയനാട്ടിലെ മുഴുവന്‍ സ്‌കൂള്‍ പരിസരവും വ്യത്തിയാക്കാന്‍ ഡിവൈഎഫ്‌ഐ ക്യാമ്പയിന്‍ ഏറ്റെടുത്തത്‌.

Story highlights- DYFI, wayana, cleaning, district committee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here