അംഗബലം കാട്ടി ത്രികക്ഷി സഖ്യം; ഗ്രാൻഡ് ഹയാത്തിൽ എംഎൽഎമാരെ അണിനിരത്തി

മഹാരാഷ്ട്രയിൽ എൻസിപി കോൺഗ്രസ്, ശിവസേന പാർട്ടി എംഎൽഎമാരുടെ ശക്തി പ്രകടനം. ഞങ്ങൾ 162 എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു എംഎൽഎമാർ മുംബൈയിലെ ഹയാത് ഹോട്ടലിൽ എത്തിയത്. ബിജെപിയെ പാഠം പഠിപ്പിക്കുമെന്ന് ശരത് പവാറും ഗവർണർ ഇതെല്ലാം കാണുമെന്നു പ്രതീക്ഷിക്കുകയാണെന്ന് ശിവസേനയും പ്രതികരിച്ചു.

‘ഞങ്ങൾ ഒന്നാണ്, ഞങ്ങളുടെ 162 പേരെയും ആദ്യമായി ഇന്ന് 7 മണിക്ക് ഹയാത്തിൽ വച്ച് കണ്ടോളു. ‘ എന്ന് സഞ്ജയ് റാവത്ത് ഗവർണറെ ടാഗ് ചെയ്തുകൊണ്ട് ട്വിറ്ററിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്ന ത്രികക്ഷി സഖ്യത്തിന്റെ ശക്തിപ്രകടനം.

മഹാരാഷ്ട്രയിൽ എൻസിപി കോൺഗ്രസ്, ശിവസേന പാർട്ടി എംഎൽഎമാരുടെ ശക്തി പ്രകടനം. ഞങ്ങൾ 162 എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു എംഎൽഎമാർ മുംബൈയിലെ ഹയാത് ഹോട്ടലിൽ എത്തിയത്. ബിജെപിയെ പാഠം പഠിപ്പിക്കുമെന്ന് ശരത് പവാറും ഗവർണർ ഇതെല്ലാം കാണുമെന്നു പ്രതീക്ഷിക്കുകയാണെന്ന് ശിവസേനയും പ്രതികരിച്ചു.

ഭരണഘടനയുടെ പുറംചട്ടയും ‘ഞങ്ങൾ 162’ എന്ന മുദ്രവാക്യവും എഴുതിയ വലിയ ബാനറുകൾ തൂക്കിയ ഹാളിലായിരുന്നു ത്രികക്ഷി എംഎൽഎ മാരുടെ ശക്തി പ്രകടനം. മഹാരാഷ്ട്ര നേതാക്കൾക്ക് പുറമെ കോൺഗ്രസിന്റെ ദേശിയ നേതാക്കളും യോഗത്തിനെത്തി. ഇത് ഗോവയോ മണിപ്പുരോ അല്ല മഹാരാഷ്ട്ര ആണെന്നും ബിജെപിയെ അധികാരത്തിൽ ഇരുത്തില്ലെന്നും എൻസിപി അധ്യക്ഷൻ ശരത് പവാർ.

അജിത് പവാറിന് പാർട്ടിയിൽ സ്ഥാനമില്ലെന്നും തീരുമാനങ്ങൾ എടുക്കാൻ അധികാരമില്ലെന്നും പവാർ പറഞ്ഞു. അജിത് പവാറിന്റെ അസാന്നിധ്യത്തിൽ സുപ്രിയ സുലെയുടെ നിർണായക ഇടപെടൽ ശ്രേദ്ധേയമായി.  സർക്കാറുണ്ടാക്കനുള്ള ഭൂരിപക്ഷം സഖ്യത്തിനുണ്ടെന്ന് ഗവർണർ മനസിലാക്കുമെന്നും ബി ജെ പി യെ രാജ്യം മുഴുവൻ നേരിടാൻ സേന ഇറങ്ങുകയാണെന്നും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. ബിജെപിയിലേക്ക് പോകില്ലെന്ന സത്യപ്രതിജ്ഞക്ക് ശേഷമാണ് എംഎൽഎമാർ വേദി വിട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top