Advertisement

ചൈനയിലെ തടങ്കല്‍ ക്യാംപുകളെ കുറിച്ച് രഹസ്യവിവരങ്ങള്‍ പുറത്ത്

November 25, 2019
Google News 1 minute Read

ചൈനയിലെ സിന്‍ജിയാങ് മേഖലയിലുള്ള തടങ്കല്‍ ക്യാംപുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ രഹസ്യവിവരങ്ങള്‍ പുറത്ത്. തടങ്കല്‍ കേന്ദ്രത്തിലേക്കുള്ള ആളുകളെ ചൈനീസ് സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്ന രീതി, കേന്ദ്രത്തിനുള്ളില്‍ അവരോടുള്ള അധികൃതരുടെ പെരുമാറ്റം തുടങ്ങി അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന പല വിവരങ്ങളും പുറത്തുവന്നു

പശ്ചിമ ചൈനയിലെ സംഘര്‍ഷ മേഖലയായ സിന്‍ജിയാങ് പ്രവിശ്യയിലെ ഉയ്ഗുര്‍, കസഖ് വംശജരായ മുസ്ലിംകള്‍ എന്നിവരെയാണ് കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനാവാത്ത വിധം തടങ്കലില്‍ പാര്‍പ്പിച്ചിട്ടുള്ളത്. പത്ത് ലക്ഷത്തോളം പേരാണ് തടങ്കലിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. മുന്‍പ് ഇവരെ സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങളടങ്ങിയ രേഖകള്‍ പുറത്തുവന്നിരുന്നു. ക്യാംപുകളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.

തടങ്കല്‍ കേന്ദ്രത്തിലേക്കുള്ള ആളുകളെ ചൈനീസ് സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്ന രീതി, കേന്ദ്രത്തിനുള്ളില്‍ അവരോടുള്ള അധികൃതരുടെ പെരുമാറ്റം തുടങ്ങി അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന പല വിവരങ്ങളും പുറത്തുവന്നവയിലുണ്ട്. ഇന്റര്‍നാഷണല്‍ കോണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് എന്ന സംഘടനയ്ക്കു ലഭിച്ച രേഖകള്‍ പിന്നീട് മറ്റ് മാധ്യമങ്ങള്‍ക്ക് കൈമാറി. ഇരട്ട പൂട്ടുകളുള്ള വാതില്‍, നിരീക്ഷണക്യാമറകള്‍ തുടങ്ങി ക്യാംപുകളില്‍ നിന്ന് രക്ഷപ്പെടാനുള്ള ആളുകളുടെ എല്ലാ ശ്രമങ്ങളും തടയാനുള്ള മുന്‍കരുതലുകളെക്കുറിച്ചും രേഖകള്‍ വ്യക്തമാക്കുന്നു. സാമൂഹിക നിയന്ത്രണത്തിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പടെയുള്ള അതിനൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായും രേഖകളിലുണ്ട്. എന്നാല്‍ ഈ രേഖകള്‍ കെട്ടിച്ചമച്ചതാണെന്നാണ് യുകെയിലെ ചൈനീസ് സ്ഥാനപതിയായ ലിയു സിയാമിങിന്റെ വാദം.

ക്യാംപുകള്‍ തൊഴില്‍ പരിശീലന കേന്ദ്രങ്ങളാണെന്നാണ് ചൈനയുടെ വാദം. തടങ്കലില്‍ കഴിയുന്നവര്‍ക്ക് നല്ല ശിക്ഷണം നല്‍കുന്നുണ്ടെന്നും പുതിയ വ്യവസായങ്ങള്‍ വരുമ്പോള്‍ അവര്‍ക്ക് ജോലി നല്‍കുമെന്നുമാണ് ചൈന വിശദീകരിക്കുന്നത്.

Story highlights – detention camps in Xinjiang, China

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here