എസ്‌ഐ തലയ്‌ക്കടിയേറ്റു മരിച്ച സംഭവം; പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു

കോട്ടയം ഗാന്ധിനഗറിൽ, റിട്ടയേർഡ് എസ്‌ഐ ശശിധരനെ തലയ്‌ക്കടിയേറ്റു മരിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു. മരിച്ച ശശിധരന്റെ അയൽവാസി സിജുവാണ് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽനിന്ന് ഇറങ്ങിയോടിയത്. വൈകിട്ട് ആറരയോടെയാണ് സിജു പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്. തെളിവുകളുടെ അഭാവത്തിൽ അയാളുടെ അറസ്റ്റ് രേഖപ്പെടുത്താൻ
പൊലീസിന് കഴിഞ്ഞിരുന്നില്ല.

ശശിധരനെ അടിക്കാൻ ഉപയോഗിച്ച ആയുധംകണ്ടെടുക്കാൻ സിജുവിന്റെ വീട്ടിലും പരിസരത്തും പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, തുമ്പൊന്നും ലഭിച്ചിട്ടില്ല. കസ്റ്റഡിയിലിരിക്കെ രക്ഷപെട്ട സിജുവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

ഇന്നലെ രാവിലെയാണ് ശശിധരനെ വീടിനു സമീപം വഴിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പുലർച്ചെ 5ന് പതിവ് നടത്തത്തിന് ഇറങ്ങിയതായിരുന്നു ശശിധരൻ. 5.20നാണ് ശശിധരനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അയർലൻഡിൽ സ്ഥിര താമസമാക്കിയ മകളുടെ അടുത്തേക്ക് വൈകീട്ട് പോകാനുള്ള ഒരുക്കത്തിലായിരുന്നു ശശിധരനും ഭാര്യയും.

story highlights : murder, arrest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top