മഹാരാഷ്ട്ര രാഷ്ട്രീയ ‘നാടകം’ ഇന്ന് വീണ്ടും സുപ്രിംകോടതിയിൽ; കത്തുകൾ നിർണായകം

മഹാരാഷ്ട്ര സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ത്രികക്ഷി സഖ്യം നൽകിയ ഹർജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. രാവിലെ 10.30നാണ് ഹർജി പരിഗണിക്കുന്നത്. സർക്കാർ രൂപീകരണത്തിന് ആധാരമായ രേഖകൾ സുപ്രിംകോടതി പരിശോധിക്കും.
ബിജെപിയെ സർക്കാർ രൂപീകരണത്തിന് ക്ഷണിച്ചു കൊണ്ട് ഗവർണർ നൽകിയ കത്തും, ഭൂരിപക്ഷം ഉണ്ടെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് നൽകിയ കത്തുമാണ് കോടതി പരിശോധിക്കുന്നത്. 10.30ന് കോടതി ചേരുന്നതിന് മുമ്പ് കത്തുകൾ ഹാജരാക്കണം എന്നാണ് സുപ്രിംകോടതി നിർദേശിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ എൻ വി രമണ, അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഗവർണറുടെ നടപടിക്കെതിരെ ശിവസേന, എൻസിപി, കോൺഗ്രസ് സഖ്യ കക്ഷികളാണ് സുപ്രിംകോടതിയെ സമീപിച്ചത്. വാദങ്ങൾ കേട്ട കോടതി കത്തുകൾ ഹാജരാക്കാൻ ദേവേന്ദ്ര ഫഡ്‌നവിനോട് ആവശ്യപ്പെടുകയായിരുന്നു. ഇത് പരിശോധിച്ച ശേഷമായിരിക്കും തുടർനടപടി. മഹാരാഷ്ട്രയിൽ എന്ത് സംഭവിക്കുമന്നറിയാൻ ഉറ്റുനോക്കുകയാണ് രാജ്യം.
Story highlights- Sarath pavar, NCP, Maharashtra, Congress, DEvendra fadnavis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here