മഹാരാഷ്ട്ര വിഷയത്തിൽ പാർലമെന്റിൽ പ്രതിഷേധം; ടിഎൻ പ്രതാപനും ഹൈബി ഈഡനും സസ്‌പെൻഷൻ

മഹാരാഷ്ട്ര വിഷയത്തിൽ ലോക്‌സഭയിൽ കടുത്ത പ്രതിഷേധമുയർത്തിയ കേരളാ എംപിമാരെ സഭയിൽ നിന്ന് പുറത്താക്കി. ഹൈബി ഈഡനെയും ടി.എൻ.പ്രതാപനെയുമാണ് പുറത്താക്കിയത്. മാപ്പുപറഞ്ഞശേഷം സഭയിൽ കയറിയാൽ മതിയെന്ന് ഇരുവരോടും സ്പീക്കർ നിർദേശിച്ചു.

പ്ലക്കാർഡുയർത്തി നടുത്തളത്തിലിറങ്ങിയായിരുന്നു ഹൈബി ഈഡന്റേയും പ്രതാപന്റേയും പ്രതിഷേധം. ഇരുവരേയും ലോക്‌സഭയിൽ നിന്ന് നീക്കാൻ സ്പീക്കർ ഓം ബിർല മാർഷൽമാർക്ക് നിർദേശം നൽകി. വനിത എം.പിമാരെ മാർഷൽമാർ കൈയ്യേറ്റം ചെയ്തുവെന്ന് ഹൈബി ഈഡനും മനീഷ് തിവാരിയും ആരോപിച്ചു.

മഹാരാഷ്ട്ര വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ലോക്‌സഭയിലും ഇടതുപാർട്ടികൾ രാജ്യസഭയിലും അടിയന്തരപ്രമേയ നോട്ടിസ് നൽകിയിരുന്നു. പ്രതിഷേധം ശക്തമായതോടെ ഇരുസഭകളും രണ്ട് മണിവരെ നിർത്തിവച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top