Advertisement

ഡൽഹിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട മൂന്ന് പേർ അറസ്റ്റിൽ

November 25, 2019
Google News 1 minute Read

ഡൽഹിയിൽ ആക്രമണത്തിന് പദ്ധതിയിട്ട ഭീകരരുടെ നീക്കം ഡൽഹി സ്‌പെഷ്യൽ പൊലീസ് സെൽ തകർത്തു. മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തു. ഇവർക്ക് ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു.

അസമിലെ ഗോൽപാറയിൽ നിന്നാണ് മൂന്ന് ഭീകരരെ ഡൽഹി സ്‌പെഷ്യൽ പൊലീസ് സെൽ അറസ്റ്റ് ചെയ്തത്. മുഖ്താസ് ഇസ്ലാം, റാൻജിത് അലി, ജാമിൽ ജമാൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്ന് സ്‌ഫോടക വസ്തുവായ ഐഇഡിയും ബോംബും കണ്ടെടുത്തു. ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി ഇവർക്ക് ബന്ധമുണ്ടെന്ന് ഡിസിപി പ്രമോദ് കുശ്വാഹ പറഞ്ഞു.

ഡൽഹിയിക്ക് പുറമെ ഗോൽപാറയിലും ഇവർ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ആക്രമണത്തിന് ഭീകരർ തയാറെടുക്കുന്നതായി നേരത്തെ രഹസ്യാന്വേഷണ ഏജൻസികൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വിവരം കൈമാറിയിരുന്നു.

Story highlights : delhi, isis, terrorist

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here