Advertisement

‘ലാലേട്ടാ ഞാൻ മണിയാണ്, ആ പഴയ പച്ചപ്പുൽച്ചാടി’; മോഹൻലാലിനെ കാണണമെന്ന ആഗ്രഹം പങ്കുവച്ച് ഫോട്ടോഗ്രാഫറിലെ താരം

November 25, 2019
Google News 2 minutes Read

ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം ‘പച്ചപ്പുൽച്ചാടി’ എന്ന പാട്ടു പാടി നടന്ന മണിയെ അധികമാരും മറക്കാനിടയില്ല. ആദ്യ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം മണി സ്വന്തമാക്കി. ഫോട്ടോഗ്രാഫർ പുറത്തിറങ്ങി പതിമൂന്ന് വർഷം പിന്നിട്ടു. മോഹൻലാലിനെ വീണ്ടും കാണണമെന്ന ആഗ്രഹമാണ് മണി പങ്കുവയ്ക്കുന്നത്.

ലലേട്ടനെ കാണണമെന്ന ആഗ്രഹം എല്ലാവരോടും പറയുമായിരുന്നു. ശ്രമിക്കാമെന്നായിരുന്നു പലരും പറഞ്ഞ മറുപടി. ശ്രമിക്കാനല്ലേ പറ്റൂ, അല്ലാതെ എന്താണ് ചെയ്യാൻ സാധിക്കുകയെന്ന് മണി ചോദിക്കുന്നു. ഉടലാഴത്തിന്റെ പ്രൊഡ്യൂസർ സജീഷേട്ടന്റെ സുഹൃത്തിനെ വിളിച്ച് ലാലേട്ടനെ കാണാൻ ശ്രമിച്ചിരുന്നുവെന്നും മണി പറയുന്നു.

ഫോട്ടോഗ്രാഫറിന്റെ സമയത്ത് താൻ ഒരു പാട് പ്രശ്‌നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അഭിനയിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് മുറിയിൽ കയറി കതകടച്ച് ഇരുന്നിട്ടുട്ട്. ലാലേട്ടൻ വരെ തനിക്ക് വേണ്ടി കാത്തിരുന്നു. സിനിമയുടെ ചിത്രീകരണത്തിന്റെ സമയത്ത് കുറേ കുരുത്തക്കേടുകൾ ചെയ്തിട്ടുണ്ടെന്നും മണി പറയുന്നു.

ലാലേട്ടനെ കാണുമ്പോൾ എന്തായിരിക്കും പറയുകയെന്ന ചോദ്യത്തിന് മണിയുടെ മറുപടി ഇങ്ങനെ. ‘ ലാലേട്ടാ ഞാൻ മണിയാണ്, ഫോട്ടോഗ്രാഫറിലെ പച്ചപ്പുൽച്ചാടി’.

Story highlights- Photographer, mohanlal, actor mani,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here