കോട്ടയം ഡിഡിഇ ഓഫീസിലേക്ക് എബിവിപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

സര്‍ക്കാര്‍ സ്‌കൂളുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ഡിഡിഇ ഓഫീസിലേക്ക് എബിവിപി നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. ഓഫീസിലേക്ക് തള്ളിക്കയറാനുള്ള പ്രവര്‍ത്തകരുടെ ശ്രമം തടഞ്ഞതാണ് പൊലീസും പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് വഴിവച്ചത്.

മാര്‍ച്ചിനെക്കുറിച്ച് പൊലീസിന് നേരത്തെ വിവരം നല്‍കിയിരുന്നില്ല. ഇതിനാല്‍ ഓഫീസ് ഗേറ്റിനു മുന്നില്‍ സുരക്ഷയൊരുക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. അതിനാല്‍ സംഘടിച്ചെത്തിയ 20 ഓളം പ്രവര്‍ത്തകര്‍ ഓഫീസ് വളപ്പിലേക്ക് പ്രവര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഉപരോധം നടത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top