ബിന്ദു അമ്മിണിക്കുനേരെ മുളകുപൊടി പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍

ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ ബിന്ദു അമ്മിണിക്കുനേരെ മുളകുപൊടി പ്രയോഗിച്ചു. ഹിന്ദു ഹെല്‍പ്പ് ലൈന്‍ കോ ഓര്‍ഡിനേറ്റര്‍ ശ്രീനാഥ് പത്മനാഭനാണ് മുളകുപൊടി സ്‌പ്രേ പ്രയോഗിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശബരിമല ദര്‍ശനത്തിനായി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി കമ്മീഷണര്‍ ഓഫീസിലെത്തിയ ബിന്ദു അമ്മിണിക്കു നേരെയായിരുന്നു പ്രതിഷേധം.
ഇന്ന് രാവിലെ രഹസ്യമായാണ് ശബരിമലയിലേക്ക് പോകാന്‍ തൃപ്തി ദേശായിയും സംഘവും കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. ബിന്ദു അമ്മിണിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ശബരിമലയിലേക്ക് പോകുന്നതിനു മുന്നോടിയായി സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്തി ദേശായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തിയിട്ടുണ്ട്.
ശബരിമല ദര്‍ശനം തന്റെ അവകാശമാണെന്നും ശബരിമലയിലേക്ക് പോകാനാവില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്‍കിയാല്‍ മടങ്ങാമെന്നുമാണ് തൃപ്തി ദേശായിയുടെ നിലപാട്. അതേസമയം യുവതികള്‍ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്ന നിര്‍ദേശമാണ് പൊലീസിന് നല്‍കിയിരിക്കുന്നതെന്നാണ് വിവരം.