Advertisement

ഇടുക്കിയിൽ ടാക്സി ഡ്രൈവറെ കൊലപ്പെടുത്തി കാർ തട്ടിയെടുത്ത കേസ്; 27 വർഷങ്ങൾക്കു ശേഷം വിധി

November 26, 2019
0 minutes Read

ഇടുക്കി നെടുങ്കണ്ടത്തെ ടാക്സി ഡ്രൈവർ ബെഞ്ചമിനെ കൊലപ്പെടുത്തി കാർ തട്ടിയെടുത്ത സംഭവത്തിൽ ഇരുപത്തേഴ് വർഷങ്ങള്‍ക്ക് ശേഷം വിധി. തൊടുപുഴ മുട്ടം ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതി രണ്ടാം പ്രതി ശെൽവരാജിന് ജീവപര്യന്തം തടവും 50000 രൂപ പിഴയും വിധിച്ചു. വിസ്താരത്തിനു മുമ്പ് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 25 വർഷത്തിന്‌ ശേഷമാണ് പിടികൂടാനായത്.

1992 ജൂലായ് എട്ടിനായിരുന്നു കൊലപാതകം നടന്നത്. ആശുപത്രിയിൽനിന്ന്‌ രോഗിയെ കൊണ്ടുപോകാനെന്ന പേരിലാണ് ബെഞ്ചമിനെ പ്രതികൾ വിളിച്ചുവരുത്തിയത്. യാത്രാമധ്യേ പുളിയന്മലയ്ക്ക‌് സമീപം കഴുത്തിൽ പ്ലാസ്റ്റിക് കയർ കരുക്കി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം സന്യാസിയോടയ്ക്ക‌് സമീപം ഏലക്കാട്ടിൽ ഉപേക്ഷിച്ച‌് പ്രതികള്‍ കാറുമായി കടന്നു.

സംഭവത്തില്‍ രണ്ട‌് സ്ത്രീകളടക്കം ഏഴുപേരെ പോലീസ് അന്ന് അറസ്റ്റ‌് ചെയ്യുകയും, ഒന്നും മൂന്നും ആറും ഏഴും പ്രതികളെ കോടതി മുമ്പ് ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. ഇവരുടെ ശിക്ഷാ കാലാവധി അവസാനിച്ചു.

എന്നാല്‍ വിസ്താരത്തിന് മുൻപ് ജാമ്യത്തിലിറങ്ങി മുങ്ങിയ ശെൽവരാജിനെ 25 വർഷത്തിനുശേഷം ഗൂഡല്ലൂരിൽ പിടികൂടി. തുടർന്നാണ് കാല്‍ നൂറ്റാണ്ട് മുമ്പ് നടന്ന സംഭവത്തില്‍ കോടതി വിധി പറഞ്ഞത്

ഗൂഡല്ലൂരിൽനിന്ന്‌ പിടിയിലായശേഷം ശെൽവരാജ് മൂന്നുതവണ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി നിരസിച്ചു. 41 സാക്ഷികളുണ്ടായിരുന്ന കേസില്‍ പലരും മരിച്ചു പോയതിനാല്‍ 15 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top