എയർ ഇന്ത്യ സ്വകാര്യവത്കരിക്കാത്ത പക്ഷം അടച്ചുപൂട്ടേണ്ടി വരുമെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി

എയർ ഇന്ത്യയിൽ സ്വകാര്യവത്ക്കരണം നടപ്പിലാക്കാത്ത പക്ഷം അടച്ചു പൂട്ടേണ്ടി വരുമെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി. സ്വകാര്യവത്കരണം 2020 മാർച്ചോടെ പൂർത്തിയാക്കുമെന്നും സ്വകാര്യവത്കരണ നീക്കങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു.
സ്വകാര്യവത്ക്കരണം നടപ്പിലാകുന്നതോടെ ഇൻഷുറൻസ് പരിരക്ഷ, എത്രപേർക്ക് തുടരാനാവും, ഭാവിയിൽ എന്ത് സംഭവിക്കും തുടങ്ങിയ ആശങ്കകൾ ജീവനക്കാർക്കിടയിൽ ഉണ്ട്. എന്നാൽ, ജീവനക്കാരുടെ ആവശ്യങ്ങൾ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
അതേ സമയം, ശമ്പളം കൃത്യമായി ലഭിക്കാത്തതിനെ തുടർന്ന് എയർ ഇന്ത്യയിലെ പൈലറ്റുമാർ പലരും ജോലി ഉപേക്ഷിക്കുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. പൈലറ്റുമാർ ആരും രാജിവെച്ചിട്ടില്ലെന്നും എന്നാൽ ജീവനക്കാരുടെ 25ശതമാനം ശമ്പളം തടഞ്ഞുവച്ചിട്ടുണ്ടെന്നും ഈ തുക ജീവനക്കാർക്ക് നൽകുമെന്നും വ്യോമയാനമന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ, 58,000 കോടിക്കടുത്തുള്ള ബാധ്യതകളാണ് എയർ ഇന്ത്യക്കുള്ളത്.
Story highlight: air india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here