മലപ്പുറത്ത് കോളജ് അധ്യാപികയുടെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ച മുൻ കോളജ് അധ്യാപകനെ പിടികൂടാനുള്ള ശ്രമങ്ങൾ പൊലീസ് ഊർജിതമാക്കി

മലപ്പുറം കുറ്റിപ്പുറത്ത് കോളജ് അധ്യാപികയുടെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ച മുൻ കോളജ് അധ്യാപകനെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി പൊലീസ്. മലപ്പുറം ജില്ലാ പൊലീസ് മേധാവി ഇടപെട്ടതോടെ കുറ്റിപ്പുറം സ്റ്റേഷനിൽ ഐടി ആക്ട് പ്രകാരം പുതിയ കേസ് രജിസ്റ്റർ ചെയ്തു. യുവതിയുടെ ആദ്യ പരാതി അന്വേഷിക്കാൻ നാർക്കോട്ടിക് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയതായും മലപ്പുറം എസ്പിയു അബ്ദുൾ കരീം പറഞ്ഞു.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം നഗ്‌നചിത്രങ്ങൾ വെബ് സൈറ്റുകളിലും സോഷ്യൽ മീഡിയയിലും വിലാസവും ഫോൺനമ്പറും സഹിതം പ്രചരിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് തൃശൂർ സ്വദേശിക്കെതിരെ പുതിയ ഒരു കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തത്. നിലവിൽ അജ്മാനിലെ വസ്ത്ര നിർമാണ യൂണിറ്റിൽ അഡ്മിനിസ്‌ട്രേഷൻ മാനേജറായി ജോലി ചെയ്യുന്ന പ്രതി കോട്ടോൽ വട്ടപ്പറമ്പിൽ മുഹമ്മദ് ഹാഫീസിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ ഊർജിതമാക്കിയതായും മലപ്പുറം എസ്പി അറിയിച്ചു. കേസിൽ പൊലീസ് സൈബർ സെൽ തെളിവുകൾ ശേഖരിച്ചു വരികയാണ്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് യുവതി നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ ബലാത് സംഘമടക്കുള്ള വകുപ്പുകൾ പ്രകാരം കേസുണ്ട്. നാർക്കോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഈ കേസിൽ അന്വേഷണം. ആദ്യ കേസിൽ യുവതിയുടെ മൊഴി എടുത്തതായും എസ്പി വ്യക്തമാക്കി. പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പടിയിക്കാനുളള ഒരുക്കത്തിലാണ് പൊലീസ്.
Story highlight: Malappuram college teacher,spreading nude photos
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here