നടിയെ ആക്രമിച്ച കേസ്; മെമ്മറികാര്‍ഡിലെ ദൃശ്യങ്ങള്‍ക്കായുള്ള ഹര്‍ജിയില്‍ വിധി നാളെ

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡും ദൃശ്യങ്ങളും ആവശ്യപ്പെട്ടുള്ള നടന്‍ ദിലീപിന്റെ ഹര്‍ജിയില്‍ നാളെ സുപ്രിംകോടതി വിധി പറയും. കേസ് തന്റെ പ്രതിച്ഛായ തകര്‍ത്തുവെന്നും ദൃശ്യം ലഭിച്ചാല്‍ കുറ്റാരോപണം കളവാണെന്ന് ബോധ്യപ്പെടുത്താന്‍ ആകും എന്നും ആണ് ദിലീപിന്റെ വാദം. മെമ്മറി കാര്‍ഡ് നല്‍കുന്നത് വീണ്ടും തന്നോടുള്ള അനീതിയാകും എന്നാണ് ഇരയായ നടി കോടതിയില്‍ സ്വീകരിച്ച നിലപാട്.
നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണെങ്കിലും അതിനുള്ളിലെ ദൃശ്യങ്ങള്‍ രേഖയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്നതാണ് ദൃശ്യങ്ങള്‍. ഇരയുടെ സ്വകാര്യതയെയും സുരക്ഷയെയും കണക്കിലെടുത്ത് ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
മെമ്മറി കാര്‍ഡ് കേസിന്റെ രേഖയാണെന്നും പ്രതിയെന്ന നിലയില്‍ അതിന്റെ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് നടന്‍ ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇക്കാര്യം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
ഇതിനെ ചോദ്യം ചെയ്താണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ദിലീപ് ആവശ്യപ്പെട്ടതിനെതിരെ പരാതിക്കാരിയായ നടിയും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സ്വകാര്യത മാനിക്കണമെന്നും ദൃശ്യങ്ങള്‍ ലഭിച്ചാല്‍ കുറ്റാരോപിതനായ വ്യക്തി അത് ദുരുപയോഗിക്കുമെന്നും പരാതിക്കാരി നല്‍കിയ അപേക്ഷയില്‍ പറയുന്നു. നടി നല്‍കിയ അപേക്ഷയും സുപ്രീം കോടതി നാളെ തിര്‍പ്പാക്കും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here