സിപിഐ നേതൃത്വത്തിനെതിരെ മലപ്പുറത്ത് പോസ്റ്ററുകള്‍

അട്ടപ്പാടിയില്‍ ആദിവാസി ഭവന പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സിപിഐ നേതാവ് പി എം ബഷീറിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സിപിഐ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി മലപ്പുറത്ത് പോസ്റ്ററുകള്‍. ആദിവാസി ഭവന പദ്ധതിയിലൂടെ പണം തട്ടിയെന്ന കേസില്‍ കഴിഞ്ഞ ദിവസമാണ് സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം പി എം ബഷീറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

പി എം ബഷീറിനെ സംരക്ഷിച്ച പാര്‍ട്ടി ജില്ലാ നേതൃത്വം ജനങ്ങളോട് മാപ്പു പറയണമെന്നാണ് പോസ്റ്ററിലുള്ളത്. സേവ് സിപിഐ ഫോറമാണ് രാത്രി ജില്ലാ കമ്മിറ്റി ഓഫീസിന്റെ ചുമരിലും ടൗണ്‍ ഹാള്‍ മതിലിലും പോസ്റ്റര്‍ പതിച്ചത്. ബഷീറിനെ സംരക്ഷിച്ചത് സംസ്ഥാന നേതാവിന്റെ താത്പര്യ പ്രകാരമാണെന്ന് നാടാകെ അറിഞ്ഞിരിക്കുന്നുവെന്നും പോസ്റ്ററില്‍ വിമര്‍ശനമുണ്ട്.

മുന്‍ ജില്ലാ സെക്രട്ടറിയും ഇപ്പോള്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ നേതാവിനെ ഉന്നംവച്ചാണ് ഈ പരാമര്‍ശമെന്നാണ് സൂചന. ആരോപണമുയര്‍ന്നിട്ടും നടപടിയെടുക്കാതെ പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ ബിഷീറിനെ സംരക്ഷിക്കുകയാണെന്ന് പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം ആരോപിച്ചിരുന്നു. ബഷീറിനെ ഇത്രയുംനാള്‍ സംരക്ഷിച്ച് കള്ളന് കഞ്ഞിവച്ചു കൊടുത്ത സിപിഐ ജില്ലാ നേതൃത്വം ജനങ്ങളോട് മാപ്പ് പറയണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More