പ്രതീകാത്മക മരണം വരിക്കലും ഭിക്ഷാടനവും; സ്‌കൂൾ കലോത്സവ വേദിയിൽ പ്രതിഷേധവുമായി അധ്യാപകർ

അറുപതാമത് സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ പ്രതിഷേധവുമായി ഒരു കൂട്ടം അധ്യാപകർ. 2016 മുതൽ എയ്ഡഡ് സ്‌കൂളുകളിൽ അഡീഷണൽ പോസ്റ്റിൽ നിയമിതരായ അധ്യാപകരാണ് വിവിധ ആവശ്യങ്ങളുമായി പ്രതിഷേധത്തിന് എത്തിയത്.

കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ നോൺ അപ്രൂവൽ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വേദി ഒന്നിൽ വിദ്യാഭ്യാസ മന്ത്രി അടക്കമുള്ളവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമ്പോഴായിരുന്നു അധ്യാപകരുടെ പ്രതിഷേധം. പ്രതീമാത്മക മരണം വരിക്കലും ഭിക്ഷാടന സമരവുമായി അധ്യാപകർ പ്രതിഷേധിച്ചു. നാല് വർഷമായി മുടങ്ങിയ ശബളം നൽകുക, നിയമനം സ്ഥിരപ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം

രണ്ട് ജില്ലകളിൽ നിന്നുമായി നൂറു കണക്കിന് അധ്യാപകരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ഭിക്ഷാടനത്തിൽ നിന്ന് ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും ഇവർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top