Advertisement

പൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വിലക്ക്; സഹായമഭ്യർത്ഥിച്ച് ഷെയ്ൻ നിഗം താരസംഘടനക്ക് കത്തയച്ചു

November 29, 2019
1 minute Read

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ തന്നെ സഹായിക്കണമെന്നാവശ്യപ്പെട്ട് താരസംഘടനയായ എഎംഎംഎക്ക് ഷെയ്ൻ നിഗം കത്തയച്ചു. തന്റെ ഭാഗം കൂടി കേൾക്കണമെന്ന് ഷെയ്ൻ കത്തിൽ ആവശ്യപ്പെട്ടു. അതേസമയം ഷെയ്ൻ നിഗം ആവശ്യപ്പെട്ടാൽ പ്രശ്‌നം ചർച്ചയിലൂടെ പരിഹരിക്കാൻ എഎംഎംഎ തയ്യാറാണെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

അതിനിടെ ഷെയ്ൻ നിഗം നിർമാതാക്കളുമായി സഹകരിച്ച് സിനിമ പൂർത്തിയാക്കണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു. അഭിനയിച്ച് കൊണ്ടിരുന്ന ചിത്രങ്ങളോട് നിസഹകരിച്ച ഷെയ്ൻ നിഗത്തിന്റെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് ഫെഫ്ക യൂണിയൻ ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷണൻ പറഞ്ഞു. പ്രശ്‌നത്തിലുടനീളം ഷെയ്ൻ നിഗം തികച്ചും അപക്വമായാണ് പെരുമാറിയതെന്നും, പണം വാങ്ങിയ ചിത്രങ്ങൾ പൂർത്തികരിച്ച് കൊടുക്കാൻ ഷെയ്ൻ തയ്യാറാകണമെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

Story highlights-AMMA, Shane nigam, producers association, B unnikrishnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top