ഇന്ത്യൻ സംഘടനകളുടെ അംഗീകാരം കുവൈറ്റിലെ ഇന്ത്യൻ എംബസി റദ്ദാക്കിയതിൽ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

ഇന്ത്യൻ സംഘടനകളുടെ അംഗീകാരം കുവൈറ്റിലെ ഇന്ത്യൻ എംബസി റദ്ദാക്കിയതിൽ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്. പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. ഡിസംബർ 5ന് കേസ് വീണ്ടും പരിഗണിക്കും.

കുവൈറ്റിൽ പ്രവർത്തിക്കുന്ന 200 ലധികം ഇന്ത്യൻ സംഘടനകളുടെ അംഗീകാരമാണ് കുവൈറ്റിലെ ഇന്ത്യൻ എംബസി റദ്ദാക്കിയത്. ഇതിനെതിരെ ഇന്ത്യൻ പ്രവാസി സംഘടനകൾ വിദേശകാര്യ മന്ത്രാലയത്തിന് പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ഇതേ തുടർന്ന് പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈക്കോടതിയെ
സമീപിക്കുകയായിരുന്നു.

ഓവർസീസ് നാഷണലിസ്റ്റ് കൾച്ചറൽ പീപ്പിൾ എന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ മുഖേന ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. അംബാസിഡറുടെ നടപടി ഏകപക്ഷീയമാണെന്നും മതിയായ ലൈസൻസ് ഈ സംഘടനകൾക്ക് ഉണ്ടെന്നുമാണ് ഹർജിക്കാരുടെ വാദം. ഈ മാസം 5ന് വീണ്ടും കേസ് പരിഗണിക്കും.

വിഷയത്തിൽ കേന്ദ്ര സർക്കാറിന്റെ ഇടപെടൽ ഉണ്ടാകാൻ കേരളത്തിൽ നിന്നുള്ള എംപിമാർക്കും നിവേദനം സമർപ്പിച്ചിട്ടുണ്ട്. സംഘടനയിൽ പ്രവർത്തിക്കുന്നവർക്കെതിരെ കുവൈത്തിലുള്ള ഇന്ത്യൻ അംബാസിഡർ പ്രതികാര നടപടികൾ സ്വീകരിച്ചതായും ഇവർ പറയുന്നു.

Storyhigh light:Indian Embassy in Kuwait, Delhi high court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top