വിനോദ നികുതി; മന്ത്രിമാരുടെ നേതൃത്വത്തില്‍ ചര്‍ച്ച ഇന്ന്

വിനോദ നികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി മന്ത്രി എ കെ ബാലനും തോമസ് ഐസക്കും ഇന്ന് ചര്‍ച്ച നടത്തും. വിനോദ നികുതി വന്നതോടെ സര്‍ക്കാരിന്റെ 17 തിയേറ്ററുകള്‍ക്ക് റിലീസ് സിനിമകള്‍ ലഭിക്കുന്നില്ല. ഈ പ്രതിസന്ധി ചര്‍ച്ച ചെയ്യാനാണ് യോഗമെങ്കിലും ഷൈന്‍ നിഗവുമായി ബന്ധപ്പെട്ട വിവാദങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.
സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗമെന്ന പ്രൊഡ്യൂസേഴ്‌സിന്റെ ആരോപണവും ചര്‍ച്ചയ്ക്കു വരും. ഇതടക്കം സിനിമാ മേഖലയിലെ പ്രശ്‌നങ്ങളില്‍ പ്രധാന തീരുമാനങ്ങള്‍ യോഗത്തിലുണ്ടാകുമെന്നാണ ് സൂചന.
വൈകുന്നേരം അഞ്ചിന് ധനമന്ത്രി തോമസ് ഐസക്കിന്റെ ചേംബറിലാണ് ചര്‍ച്ച. സിനിമാ മേഖലയിലെ പ്രമുഖര്‍ മയക്കുമരുന്ന് ഉപയോഗത്തിന് വിധേയരാണെന്ന് ഒരു നിര്‍മാതാവ് പറഞ്ഞത് ഗുരുതരമായി സര്‍ക്കാര്‍ കാണുന്നെന്ന് നിയമമന്ത്രി എകെ ബാലന്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ നടപടിയുണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പരാതിയും തെളിവും നല്‍കിയാല്‍ നിയമപരമായി നീങ്ങുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
story highlights – entertainment, theater
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here