ഫോൺകോൾ വന്നതിനെ ചൊല്ലിയുള്ള തർക്കം; ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു, സ്വയം മുറിവ് ഏൽപ്പിച്ചു

ഫോൺ കോൾ വന്നതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു.
തുടർന്ന് ഭർത്താവ് തന്റെ ശരീര ഭാഗങ്ങളിൽ മുറിവേൽപ്പിച്ചു. കോട്ടയം പുതുപ്പള്ളിക്കടുത്ത് മീനടം കങ്ങഴക്കുന്നിലാണ് കണ്ണൊഴുക്കത്ത് വീട്ടിൽ ജോയ് തോമസ്(52) ആണ് ഭാര്യ സാറാമ്മ(50)യെ ദാരുണമായി കൊലപ്പെടുത്തിയത്.
ഉച്ചയ്ക്ക് 2മണിയോടെയാണ് സംഭവം. വീട്ടിലെ അടുക്കളയിൽവെച്ച് ഫോൺ കോളിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ കുപിതനായ ജോയ് തോമസ് കോടാലി ഉപയോഗിച്ച് സാറാമ്മയെ വെട്ടുകയായിരുന്നു. വെട്ടേറ്റ ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച സാറാമ്മയുടെ കഴുത്തിലും തലയിലും ജോയ് വീണ്ടും വെട്ടിപരുക്കേൽപ്പിച്ചു.
നിലവിളി കേട്ട് ജോയ് തോമസിന്റെ അമ്മ ഓടി എത്തുമ്പോൾ സ്വന്തം വൃക്ഷണത്തിന്റെ ഭാഗം ജോയ് മുറിച്ചെറിയുകയും കാലുകൾക്ക് മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു. അക്രമാസക്തനായ ജോയ് നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർക്കും നേരെയും കോടാലി വീശി.
പൊലീസുകാരുടെ നേരെയും ജോയ് കോടാലി വീശി. മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ച ജോയിയെ പൊലീസ് കീഴ്‌പ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. സാറാമ്മയുടെ മൃതദേഹം പ്രാഥാമിക നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.
Story highlight: kottayam, meenadm murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here