കൊട്ടാരക്കരയിൽ കോടതി കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

കൊട്ടാരക്കര എസ്സി, എസ്ടി കോടതി കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീക്ഷണി. മുളവന സ്വദേശി ബിജുവാണ് കോടതിയുടെ മുകളിൽ കയറി ആത്മഹത്യാ ഭീക്ഷണി മുഴക്കിയത്.
തന്നെ ആരോ വകവരുത്താൻ ശ്രമിക്കുന്നുവെന്നും പൊലീസ് സംരക്ഷണം നൽകുന്നില്ലെന്നും വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു യുവാവിന്റെ ആത്മഹത്യാ ഭീക്ഷണി. കൊട്ടാരക്കരയിൽ നിന്ന് ഫയർഫോഴ്‌സ് എത്തി ബിജുവിനെ താഴെയിറക്കുകയും പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. ബിജു ലഹരിക്ക് അടിമയാണെന്നും നിരവധി മോഷണ കുറ്റങ്ങളിൽ ശിക്ഷ അനുഭവിച്ച ആളാണെന്നും പൊലീസ് അറിയിച്ചു
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here