നടി നമിത ബിജെപിയിൽ ചേർന്നു

തെന്നിന്ത്യൻ സിനിമാ താരം നമിത ബിജെപിയിൽ ചേർന്നു. ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെ പി നഡ്ഡയുടെ സാന്നിധ്യത്തിലാണ് താരം പാർട്ടിയിൽ അംഗത്വമെടുത്തത്. ഭർത്താവ് വീരേന്ദ്ര ചൗധരിയും നമിതയ്ക്കൊപ്പം ഉണ്ടായിരുന്നു.
നേരത്തെ അണ്ണാഡിംഎംകെയിൽ നടി അംഗത്വം എടുത്തിരുന്നു. ഇതിൽ നിന്ന് രാജിവച്ചാണ് നടി ബിജെപിയിൽ ചേർന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ അണ്ണാഡിംഎംകെയുടെ താരപ്രാചരകയായിരുന്നു നമിത.
നമിതയോടൊപ്പം തമിഴ് താരം രാധാ രവിയും ബിജെപിയിൽ ചേർന്നു. ഡിഎംകെയിലൂടെ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ച രാധാരവി പിന്നീട് 2000ത്തിൽ ജയലളിതയുടെ സാന്നിധ്യത്തിൽ അണ്ണാഡിഎംകെയിലേക്ക് ചേക്കേറിയിരുന്നു. 2017ൽ വീണ്ടും ഡിഎംകെയിലേക്കു തിരികെയെത്തിയ രാധാരവി ഇപ്പോൾ അവിടെ നിന്നും വിട്ടാണ് ബിജെപിയിൽ ചേർന്നത്.
Tamil Nadu: Actress Namitha joins BJP, in presence of BJP National Working President JP Nadda. pic.twitter.com/nqPF6cuEJO
— ANI (@ANI) November 30, 2019
Story highlights- Actress namitha, bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here