Advertisement

സ്‌കൂൾ കലോത്സവം; രാത്രി വൈകിയും നിറഞ്ഞ സദസുമായി നാടക വേദി

December 1, 2019
1 minute Read

രാത്രി വൈകിയും നിറഞ്ഞ സദസുമായി സംസ്ഥാന സ്‌കൂൾ യുവജനോത്സവ നാടകവേദി. അപ്പീലുകൾ ഉൾപ്പെടെ 26 നാടകങ്ങളാണ് ഇത്തവണ സംസ്ഥാന കലോത്സവത്തിന്റെ അരങ്ങുണർത്താൻ എത്തിയത്. നാടക വിദ്വാൻ പി കേളുനായരുടെ പേരിലുള്ള വേദിയിൽ രാവിലെ പത്ത് മണിയോടെ ആരംഭിച്ച ഹയർ സെക്കന്ററി നാടക മത്സരം പുലർച്ചെ രണ്ട് മണിയോടെ അവസാനിച്ചു.

കാലിക പ്രസക്തിയുള്ള വിഷയങ്ങൾക്കൊപ്പം മികച്ച ദൃശ്യഭംഗിയുമൊരുക്കി ഓരോ നാടകസംഘവും കാണികൾക്ക് ആസ്വാദനത്തിന്റെ മറ്റൊരു തലം സമ്മാനിച്ചു. ഓരോ നാടകവും ഒന്നിനൊന്ന് മെച്ചമെന്നതായിരുന്നു സ്ഥിതി.

പ്രൊഫഷണൽ നാടകങ്ങളോട് കിടപിടിക്കുന്നതായിരുന്നു കലോത്സവത്തിലെ നാടകങ്ങൾ. കാഞ്ഞങ്ങാട്ടെ നാടക ഗ്രാമമായ വെള്ളിക്കോത്ത് കുഞ്ഞ് നാടകക്കാർ അരങ്ങ് തകർത്തപ്പോൾ നാടൊന്നാകെ ഒന്നിച്ചെത്തി.

 

 

kerala school youth festival

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top