ആഭ്യന്തരമന്ത്രി പദത്തിനായി പിടിവലി; എന്‍സിപിക്കെന്ന് സൂചന

മഹാരാഷ്ട്ര മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി പദം എന്‍സിപിക്കെന്ന് സൂചന. ശരത് പവാറിന്റെ വിശ്വസ്തനായ ജയന്ത് പാട്ടീല്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ശിവാജി പാര്‍ക്കില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉദ്ധവ് താക്കറെക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത എന്‍സിപി നേതാവാണ് ജയന്ത് പാട്ടീല്‍.
ആകെയുള്ള 43 മന്ത്രി സ്ഥാനങ്ങളില്‍ 16 എണ്ണം എന്‍സിപിക്കും ശിവസേനയ്ക്ക് 15 മന്ത്രി സ്ഥാനങ്ങളും കോണ്‍ഗ്രസിന് 12 മന്ത്രി സ്ഥാനങ്ങളും കിട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിനായതിനാല്‍ എന്‍സിപിക്ക് ഒരു മന്ത്രി സ്ഥാനം അധികം നല്‍കും.
Read also:http://ഞാനിപ്പോഴും ഹിന്ദുത്വവാദിയാണ്; ഉദ്ധവ് താക്കറെ
ബിജെപി മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി പിന്നീട് രാജി വച്ച അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അജിത് പവാറിനെ ഉപമുഖ്യമന്ത്രി പദം നല്‍കുന്നതില്‍ എന്‍സിപി എംഎല്‍എമാര്‍ പരസ്യമായി എതിര്‍പ്പ് പ്രകടപ്പിച്ചിട്ടുണ്ട്.
Story Highlights- Congress, shiva sena, ncp, Maharashtra Assembly election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here