Advertisement

ശബരിമല വിധി നടപ്പാക്കണം; ബിന്ദു അമ്മിണി സുപ്രിംകോടതിയിൽ

December 2, 2019
Google News 1 minute Read

ശബരിമല വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി സുപ്രിംകോടതിയിൽ. യുവതി പ്രവേശനത്തിന് സംരക്ഷണം നൽകണമെന്നും പ്രായ പരിശോധന ഉടൻ നിർത്തിവയ്ക്കണമെന്നും ബന്ദു അമ്മിണി നൽകിയ ഹർജിയിൽ പറയുന്നു. സ്ത്രീകളെ തടയുന്നവർക്കെതിരെ നടപടി വേണമെന്നും ബിന്ദു ആരോപിച്ചു.

നിലവിൽ ശബരിമലയിൽ സ്ത്രീ പ്രവേശനം കോടതി വിലക്കിയിട്ടില്ലെങ്കിലും യുവതികൾക്ക് പ്രവേശിക്കാൻ സുരക്ഷയൊരുക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. കഴിഞ്ഞ ദിവസം ശബരിമലയിൽ ദർശനം നടത്താനെത്തിയ ബിന്ദു അമ്മിണി അടങ്ങുന്ന തൃപ്തി ദേശായിയെയും സംഘത്തെയും പ്രതിഷേധക്കാർ തടഞ്ഞിരുന്നു. ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്‌പ്രേ
ഉപയോഗിച്ച് ആക്രമണവും നടന്നിരുന്നു. ഇതെ തുടർന്ന് സംഘം മടങ്ങുകയായിരുന്നു.

Read Also : ശബരിമല വിഷയത്തിൽ ഇടഞ്ഞ് നിൽക്കുന്ന എൻഎസ്എസിനെ അനുനയിപ്പിക്കാൻ ചർച്ച നടത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്

അതേസമയം, ശബരിമലയിൽ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. യുവതി പ്രവേശം ഉണ്ടായാൽ തടയുന്നതിനായി പമ്പ, സന്നിധാനം, കാനന പാതയിലടക്കം കൂടുതൽ സംഘപരിവാർ പ്രവർത്തകർ കേന്ദ്രീകരിക്കുന്നതായി ഇന്റലിജൻസിന്റെ റിപ്പോർട്ടുമുണ്ടായിരുന്നു.

Story Highlights – Sabarimala, Bindu Ammini, Supreme Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here