ജോർദാനിൽ തീപിടുത്തം; 13 മരണം

ജോർദാനിലെ ക്യഷിയിടത്തിലുണ്ടായ തീപിടുത്തത്തിൽ എട്ട് കുട്ടികളടക്കം 13 പാകിസ്താൻ സ്വദേശികൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരുക്കേറ്റു. ജോർദാൻ തലസ്ഥാനമായ അമ്മാനിന് പടിഞ്ഞാറ് ഭാഗത്തുള്ള സൗത്ത് ഷൗനയിലാണ് അപകടമുണ്ടായത്.

രണ്ട് കുടുംബങ്ങളായിരുന്നു കൃഷിയിടെത്തെ താത്കാലിക കെട്ടിടത്തിലുണ്ടായിരുന്നത്. ഇരുമ്പ് കൊണ്ട് നിർമിച്ച കെട്ടിടത്തിലെ വൈദ്യുത തകരാറാകാം അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ആയിരകണക്കിന് കുടിയേറ്റ തൊഴിലാളികളാണ് ജോർദാൻ താഴ്‌വരകളിൽ ജോലി ചെയ്യുന്നത്.

 

Story Highlights : Fire, Jordan‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More