Advertisement

എറണാകുളത്ത് യുവാവിനെ കുത്തിക്കൊന്നു

December 2, 2019
Google News 1 minute Read

എറണാകുളം വടക്കൻ പറവൂരിൽ റെന്റ് എ കാറിനെ ചൊല്ലിയുള്ള വാക്കേറ്റത്തിന് ഒടുവിൽ യുവാവിനെ കുത്തിക്കൊന്നു. വെടിമറ കാഞ്ഞിരപ്പറമ്പിൽ ബദറുദ്ദീന്റെ മകൻ മുബാക്(24) ആണ് കൊല്ലപ്പെട്ടത്. കുത്തേൽക്കുന്നത് തടയുന്നതിനിടെ വെടിമറ തോപ്പിൽ വീട്ടിൽ നാദിർഷ(24) എന്നയാൾക്ക് പരുക്കേറ്റിട്ടുണ്ട്.

ഇന്നലെ രാത്രി 9.30ഓടെ മാവിൻചുവട് മസ്ജിദിന് കിഴക്ക് വശമുള്ള ഒഴിഞ്ഞ പറമ്പിലായിരുന്നു കൊലപാതകം നടന്നത്.ചാലക്ക മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ മെഡിക്കൽ കോളജിലേക്ക് മാറ്റും. പ്രതികളെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.പ്രതികൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

Story highlights- Murder, man killed in ernakulam, rent a car

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here