Advertisement

കേരളത്തിൽ ബിജെപി പ്രവർത്തകരെ കൂട്ടക്കൊല നടത്തുന്ന സിപിഐഎം പകപോക്കലിനെ പറ്റി സംസാരിക്കരുതെന്ന് അമിത് ഷാ

December 3, 2019
Google News 2 minutes Read

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷായും സിപിഐഎം അംഗങ്ങളും തമ്മിൽ വാദപ്രതിവാദം. കേരളത്തിൽ ബിജെപി- ആർഎസ്എസ് പ്രവർത്തകരെ കൂട്ടക്കൊല നടത്തുന്ന സിപിഐഎം പകപോക്കലിനെ പറ്റി സംസാരിക്കരുതെന്ന അമിത്ഷായുടെ പരാമർശമാണ് ബഹളത്തിൽ കലാശിച്ചത്. രാജ്യസഭയിൽ എസ്പിജി നിയമ ഭേദഗതി ചർച്ച ചെയ്യുമ്പോഴായിരുന്നു ആഭ്യന്തരമന്ത്രിയുടെ വിവാദ പരാമർശം.

ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിൻ വലിച്ചത് പകപൊക്കലാണെന്ന് സിപിഐഎം അംഗങ്ങൾ ചർച്ചക്കിടെ വിമർശിച്ചിരുന്നു. ഇതിനെ പ്രതിരോധിക്കാനായിരുന്നു രാഷ്ട്രീയ കൊലപാതകങ്ങളെ ചൂണ്ടിക്കാട്ടി അമിത് ഷായുടെ ശ്രമം.

Read Also: കേന്ദ്രസർക്കാർ രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നു; ജനം വിമർശിക്കാൻ പേടിക്കുന്ന സ്ഥിതി; അമിത് ഷായെ വേദിയിലിരുത്തി രാഹുൽ ബജാജ്

ഗാന്ധി കുടുംബത്തിനെതിരെയും ശക്തമായ വിമർശനമാണ് അമിത്ഷാ നടത്തിയത്. എസ്പിജി സുരക്ഷ തന്നെ വേണം എന്ന് ഗാന്ധി കുടുംബം ശഠിക്കുന്നത് ഉചിതമല്ലെന്ന് ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. പ്രിയങ്കയുടെ വീട്ടിൽ ഉണ്ടായ സുരക്ഷ വീഴ്ചയെക്കുറിച്ചും അമിത് ഷാ മറുപടി പറഞ്ഞു.

ദുരുദ്ദേശത്തൊടെ ആണ് കേന്ദ്രസർക്കാർ എസ്പിജി നിയമം ഭേഭഗതി ചെയ്യുന്നതെന്ന് കോൺഗ്രസ് അംഗങ്ങൾ ചർച്ചയിൽ ആരോപിച്ചു. രാജ്യസഭ ബിൽ പാസാക്കി. നേരത്തെ ലോക്‌സഭ പാസാക്കിയിരുന്നതിനാൽ രാഷ്ട്രപതി ഒപ്പിടുന്നതൊടെ നിയമത്തിന്റെ ഭാഗമാകും.

 

 

 

 

amit shah, cpim  kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here