Advertisement

കൂടത്തായി കൊലപാതക പരമ്പര; ടോം തോമസിന്റെ അടുത്ത ബന്ധുക്കളെയും ചോദ്യം ചെയ്യും

December 3, 2019
0 minutes Read

കൂടത്തായി കൊലപാതക പരമ്പര കേസിൽ ടോം തോമസിന്റെ അടുത്ത ബന്ധുക്കളെയും ചോദ്യം ചെയ്യും. ജോളി നടത്തിയ കൊലപാതക വിവരം അറിഞ്ഞിട്ടും ടോം തോമസിന്റെ ബന്ധുക്കൾ മറച്ചു വെച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

കൂടത്തായിലേയും, കോടഞ്ചേരിയിലേയും കല്ലറ തുറക്കുന്നതിന് തലേനാൾ കോഴിക്കോടുള്ള ക്രിമിനൽ അഭിഭാഷകനായ അശോകനെ ജോളി സമീപിച്ചിരുന്നു. പെന്നാമറ്റം ടോം തോമസിന്റെ അടുത്ത ബന്ധുകളായ ജോസഫ് ഹിലാരിയസ്, ബോസ്‌കോ ഹിലാരിയസ് എന്നിവരായിരുന്നു ജോളിക്ക് ഒപ്പമുണ്ടായിരുന്നുത്. ആറു പേരെ കൊന്ന വിവരം ടോം തോമസിന്റെ അടുത്ത ബന്ധുകൾക്ക് മുമ്പാകെ ജോളി അറസ്റ്റിന് മുമ്പ് കുറ്റസമ്മതം നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ പരിധിയിലുള്ള ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും.

കൊലപാതക വിവരം അറിഞ്ഞിട്ടും ബന്ധുക്കൾ ജോളിക്ക് നിയമസഹായം നൽകാനുള്ള കാരണമാണ് അന്വേഷണ സംഘം പ്രധാനമായും അന്വേഷിക്കുന്നത്. കൂടാതെ കേസിൽ ഇരുവരുടെയും നേരിട്ടുള്ള പങ്കും, സാമ്പത്തിക ഇടപാടും അന്വേഷിക്കുന്നുണ്ട്. അതേസമയം, കൊലപാതക പരമ്പരയിലെ റോയ് തോമസിന്റ കൂടാതെ മറ്റ് 5 കേസുകൾ കൂടി അഭിഭാഷകൻ ആളൂർ ഏറ്റെടുക്കുമെന്നാന്ന് ലഭിക്കുന്ന വിവരം. അതിനിടെ സിലിയുടെയും, മാത്യു മഞ്ചാടിയിലിന്റെയും വധകേസിൽ പ്രതികളായ ജോളിയുടെയും എംഎസ് മാത്യുവിന്റെയും റിമാന്റ് കാലാവധി ഈ മാസം 16 വരെ നീട്ടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top