മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ വീഴ്ചയുണ്ടായി; സബ് കളക്ടര്‍

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ വീഴ്ചയുണ്ടായതായി സബ്കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്. ആല്‍ഫ സെറീന്‍ പൊളിക്കുന്ന കമ്പനി കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് സബ്കളക്ടര്‍ വ്യക്തമാക്കി. അതേ സമയം മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ നീക്കാനുള്ള കരാര്‍ മൂവാറ്റുപുഴയിലെ സ്വകാര്യ കമ്പനിക്ക് നല്‍കാന്‍ തീരുമാനമായി. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന അവശിഷ്ടങ്ങള്‍ നീക്കുന്നതിനായി ടെന്‍ഡര്‍ നല്‍കിയതില്‍ നിന്ന് നാലു കമ്പനികളെ നേരത്തെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നു.
അവശിഷ്ടങ്ങള്‍ നീക്കുന്നതിനുള്ള കരാര്‍ മൂവാറ്റുപുഴയിലെ സ്വകാര്യ കമ്പനിക്ക് നല്‍കാന്‍ സബ്കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാങ്കേതിക സമിതി യോഗത്തിലാണ് തീരുമാനമായത്. ആല്‍ഫ സെറീന്‍ പൊളിക്കുന്ന വിജയ സ്റ്റീല്‍സ് കമ്പനി കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ല, ഇപ്പോള്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്. നിലവില്‍ കേടുപാടുകള്‍ സംഭവിച്ച വീടുകളുടെ അറ്റകുറ്റപ്പണി കമ്പനികളുടെ ബാധ്യതയാണെന്നും സബ് കളക്ടര്‍ വ്യക്തമാക്കി.
ആളുകള്‍ മാറി താമസിക്കേണ്ട സാഹചര്യം നിലവിലില്ല. ഇന്‍ഷുറന്‍സ് കമ്പനികളുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും. ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ക്ക് ഒരു വര്‍ഷത്തേക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനാണ് ശ്രമമെന്നും സബ് കളക്ടര്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here