ഭഗവത് ഗീത പഠിപ്പിക്കുന്നതിനിടെ പതിനാലുകാരിയായ ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; പുരോഹിതൻ അറസ്റ്റിൽ

ഭഗവത് ഗീത പഠിപ്പിക്കുന്നതിനിടെ പതിനാലു വയസ്സുകാരിയായ ആദിആസി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പുരോഹിതൻ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലാണ് സംഭവം. കടപ്പ ജില്ലയിലുള്ള ഒരു അമ്പലത്തിലെ പൂജാരിയായ ഡി രവി എന്നയാളാണ് കുഞ്ഞിനെ പീഡിപ്പിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന ഇയാളെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നാണ് പിടികൂടിയത്.
നവംബർ 27നാണ് പെൺകുട്ടിയെ ഇയാൾ ബലാത്സംഗം ചെയ്തത്. വിവരം പെൺകുട്ടി തൻ്റെ വീട്ടിലറിയിച്ചതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഇയാൾ ഒളിവിൽ പോയി. വേഷം മാറിയായിരുന്നു സഞ്ചാരം. സ്വന്തം മൊബൈൽ ഫോൺ ഒഴിവാക്കി മറ്റാരുടെയെങ്കിലും ഫോൺ ഉപയോഗിച്ചാണ് ഇയാൾ അത്യാവശ്യമുള്ള ഫോൺ കോളുകൾ നടത്തി വന്നത്. ഇങ്ങനെ കഴിയുന്നതിനിടെ അന്നവാരം എന്ന സ്ഥലത്തു വെച്ച് ഇയാൾ പിടിക്കപ്പെടുകയായിരുന്നു.
Story Highlights: Minor Girl, Rape, Priest, Bhagavad Gita
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here