പീഡനം ചെറുത്തു; ആറ് വയസുകാരന്റെ കവിൾ കടിച്ചുമുറിച്ച് അക്രമി

പൊതു ശൗചാലയത്തിൽ ആറ് വയസുകാരൻ പ്രകൃതി വിരുദ്ധ പീഡനത്തിനിരയായി. മുംബൈയിലാണ് സംഭവം. പീഡനം ചെറുത്ത കുട്ടിയുടെ കവിൾ അക്രമി കടിച്ചുമുറിച്ചു. ആരാണ് കുട്ടിയെ ആക്രമിച്ചതെന്ന് വ്യക്തമായിട്ടില്ല.
ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുട്ടി പീഡനത്തിനിരയായത്. കുട്ടിയെ അക്രമി ബലമായി ശൗചാലയത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ശൗചാലയത്തിന് അകത്ത് കുട്ടിയെ എത്തിച്ചശേഷം വാതിൽ അകത്തു നിന്ന് പൂട്ടി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടി എതിർത്തതോടെ കവിൾ കടിച്ചുമുറിച്ച ശേഷം അക്രമി രക്ഷപ്പെടുകയായിരുന്നു.
പോക്‌സോ, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചില്ല. കുട്ടിയുടെ സഹായത്തോടെ രേഖാചിത്രം തയ്യാറാക്കി പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സംഭവത്തിന് ശേഷം ഭയന്നുപോയ കുട്ടിയുടെ മാനസികാവസ്ഥ തകർന്ന നിലയിലാണ്.
Story highlights- Sexyally abuse, mumbai, Oshiwara police, public toilet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here