Advertisement

സുഡാനില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് അപകടം; 18 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

December 4, 2019
2 minutes Read

സുഡാനില്‍ സെറാമിക് ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ 23 മരണം. മരിച്ചവരില്‍ 18 പേര്‍ ഇന്ത്യക്കാരാണെന്ന് സ്ഥിരീകരണം. തലസ്ഥാനനഗരമായ ഖാര്‍ത്തുമിലെ വ്യാവസായിക മേഖലയില്‍ ഇന്നലെയാണ് അപകടമുണ്ടായത്.

സുധാനിലെ ഏറ്റവും വലിയ വ്യവസായിക മേഖലയായ ബാഹരിയില്‍ പ്രവര്‍ത്തിക്കുന്ന സീല സെറാമിക് ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. ഫാക്ടറിലേക്ക് ലോഡുമായി എത്തിയ എല്‍പിജി ടാങ്കര്‍ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. അപകടം സമയം 200 തൊഴിലാളികള്‍ ഫാക്ടറിയിലുണ്ടായിരുന്നു. 23 പേരുടെ മരണം സുഡാന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. പരുക്കേറ്റ 130 പേര്‍ നഗരത്തിലെ വിവിധ ആശുപ്രതികളില്‍ ചികിത്സയിലാണ്. പലരുടെയും നില ഗുരുതരമാണ്.

മരിച്ചവരില്‍ 18 പേര്‍ ഇന്ത്യക്കാരാണെന്ന വിവരം ഇന്ത്യന്‍ എംബസിയാണ് സ്ഥിരീകരിച്ചത്. പരുക്കേറ്റ ഏഴ് ഇന്ത്യക്കാരില്‍ മൂന്ന് പേര്‍ ഇപ്പോഴും ഐസിയുവിലാണ്. സ്‌ഫോടനം നടന്ന സീല സെറാമിക് ഫാക്ടറിയിലെ ജോലിക്കാരില്‍ 50 ത്തോളം പേര്‍ ഇന്ത്യക്കാരായിരുന്നുവെന്നും എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. സുഡാനില്‍ ബന്ധപ്പെട്ടേണ്ട അടിയന്തര നമ്പര്‍ ഇന്ത്യന്‍ എംബസിയുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്.

 

Story Highlights- Gas tanker explosion in Sudan, 18 Indians were killed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top