എറണാകുളം മഹാരാജാസ് കോളജിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം

എറണാകുളം മഹാരാജാസ് കോളജിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം. ഒന്നാം വർഷ വിദ്യാർത്ഥിയും കെഎസ്‌യു നേതാവുമായ ഇജാസിനെ കഴിഞ്ഞ ദിവസം എസ്എഫ്‌ഐക്കാർ ഹോസ്റ്റലിൽ വച്ച് മർദിച്ചെന്ന പരാതിയിൽ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതികളെ പിടികൂടണമെന്നും ഹോസ്റ്റലിൽ റെയ്ഡ് നടത്തണമെന്നും പ്രതിഷേധക്കാർ.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുൾപ്പെടെ കെഎസ്‌യു പ്രവർത്തകർക്ക് നേരെയുണ്ടായ അക്രമത്തിനെതിരെ നടപടി വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മഹാരാജാസ് മെൻസ് ഹോസ്റ്റലിന് സമീപം പൊലീസ് ബാരിക്കേഡ് വച്ച് മാർച്ച് തടഞ്ഞു.
ഉദ്ഘാടനത്തിന് ശേഷം പാർട്ടി പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമം നടത്തി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞ് പോകാൻ വിസമ്മതിച്ച കെഎസ്‌യുക്കാർ എംജി റോഡിൽ കിടന്ന് റോഡ് ഉപരോധിച്ചു. ഗതാഗതം അൽപസമയം സ്തംഭിച്ചിരുന്നു. തുടർന്ന് പ്രതിഷേധ പ്രവർത്തകരെ ബലം പ്രയോഗിച്ച് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ksu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here