Advertisement

പിഎസ്എല്‍വിയുടെ 50-ാം വിക്ഷേപണം 11-ന്; ഐഎസ്ആര്‍ഒ കൈവരിക്കുന്നത് ചരിത്ര നേട്ടം

December 4, 2019
6 minutes Read

ഐഎസ്ആര്‍ഒയുടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ചിംഗ് വെഹിക്കിള്‍ (പിഎസ്എല്‍വി) അന്‍പതാം വിക്ഷേപണത്തിനൊരുങ്ങുന്നു. ഇന്ത്യയ്ക്ക് ബഹിരാകാശ ഗവേഷണ രംഗത്ത് വിശ്വസ്തതയുടെ പേരാണ് പിഎസ്എല്‍വി. രാജ്യത്തിന്റെ പ്രതിരോധാവശ്യങ്ങള്‍ക്കായുള്ള റിസാറ്റ്-2 ബിആര്‍ 1 എന്ന അത്യാധുനിക ഭൗമനിരീക്ഷണ, റഡാര്‍ ഉപഗ്രഹമാണ് ദൗത്യത്തിലെ പ്രധാന ഉപഗ്രഹം. ഡിസംബര്‍ 11-ന് വൈകിട്ട് 3:25-നാണ് പിഎസ്എല്‍വി സി-48 വിക്ഷേപണം നടക്കുക. മറ്റൊരു ചരിത്രപ്രധാന്യം ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 75ആം വിക്ഷേപണം ഡിസംബര്‍ 11-ന് നടക്കുക.


റിസാറ്റ് ശ്രേണിയിലെ ഉപഗ്രഹത്തിന് പുറമേ ഒമ്പത് വിദേശ ഉപഗ്രങ്ങളും പിഎസ്എല്‍വി അമ്പതാം ദൗത്യത്തില്‍ ഭ്രമണപഥത്തിലെത്തിക്കും. അമേരിക്കന്‍ കമ്പനികളുടെ ആറ് ഉപഗ്രങ്ങളും, ഇസ്രയേല്‍, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോ ഉപഗ്രങ്ങള്‍ വീതവുമാണ് ന്യൂ സ്‌പേസ് ഇന്ത്യ വഴി വാണിജ്യാടിസ്ഥാനത്തില്‍ വിക്ഷേപിക്കുന്നത്.

 

Story Highlights – isro, pslv, 50th mission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top