Advertisement

നിർഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാൻ തയ്യാർ; ആരാച്ചാരായി നിയമിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത്

December 4, 2019
2 minutes Read

നിർഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാൻ തയ്യാറാണെന്നും ആരാച്ചാരായി നിയമിക്കണമെന്നുമാവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഷിംലയിൽ നിന്ന് കത്ത്. രവികുമാർ എന്നയാളാണ് രാഷ്ട്രപതിക്ക് കത്തയച്ചത്. വാർത്താ ഏജൻസിയായ എഎൻഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഡൽഹിയിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊന്ന പ്രതികൾ നിലവിൽ തിഹാർ ജയിലിലാണ് കഴിയുന്നത്. പ്രതികളെ തൂക്കിക്കൊല്ലാൻ ആരാച്ചാരെ ലഭിക്കാനില്ലെന്ന് വാർത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ തൂക്കിക്കൊല്ലാൻ തയ്യാറാണെന്ന് വ്യക്തമാക്കി രവികുമാർ രംഗത്തെത്തിയത്.

നിർഭയ കേസിലെ പ്രതികളുടെ ശിക്ഷ നടപ്പാക്കാൻ വേണ്ടിയാണ് താൻ താത്കാലിക ആരാച്ചാരാകാൻ തയ്യാറായതെന്ന് രവികുമാർ പറയുന്നു. തന്നെ തിഹാർ ജയിലിലെ താത്കാലിക ആരാച്ചാരായി നിയമിച്ചാൽ നിർഭയ കേസിലെ പ്രതികളെ ഉടൻ തന്നെ തൂക്കിക്കൊല്ലാമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.

read also: ‘സ്ത്രീകൾ കോണ്ടം കൈവശം വയ്ക്കുക, അക്രമിയുമായി സഹകരിക്കുക’; ബലാത്സംഗത്തെ നിസാരവത്ക്കരിച്ച് സംവിധായകൻ; വ്യാപക വിമർശനം

story highlights- ravi kumar, hangman, nirbhaya, gang rape

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top