‘സ്ത്രീകൾ കോണ്ടം കൈവശം വയ്ക്കുക, അക്രമിയുമായി സഹകരിക്കുക’; ബലാത്സംഗത്തെ നിസാരവത്ക്കരിച്ച് സംവിധായകൻ; വ്യാപക വിമർശനം

ബലാത്സംഗത്തെ നിസാരവത്ക്കരിച്ച് സംവിധായകൻ ഡാനിയേൽ ശ്രാവൺ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിനെതിരെ വ്യാപക വിമർശനം. സ്ത്രീകൾ കോണ്ടം കൈവശം കരുതണമെന്നും ബലാത്സംഗം ചെയ്യുന്നവരുമായി സഹകരിച്ചാൻ അക്രമം ഒഴിവാക്കാമെന്നുമാണ് ഡാനിയേൽ ഫേസ്ബുക്കിൽ കുറിച്ചത്. അക്രമമില്ലാത്ത ബലാത്സംഗം സർക്കാർ പ്രോത്സാഹിപ്പിക്കണമെന്നും ഇതിന് വേണ്ടി പ്രത്യേകം പദ്ധതി കൊണ്ടുവരേണ്ടതുണ്ടെന്നും ഇയാൾ അഭിപ്രായപ്പെടുന്നു. തെലങ്കാനയിൽ യുവ വെറ്ററിനറി ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു സംവിധായകൻ.
ബലാത്സംഗം നേരിടാൻ സ്ത്രീകൾ കൈക്കൊള്ളേണ്ട മുൻ കരുതലുകൾ എന്ന മുഖവരയോടെയാണ് സംവിധായകൻ കുറിപ്പ് പങ്കുവച്ചത്. ബലാത്സംഗം വലിയ കാര്യമല്ലെന്നും അതിന് ശേഷമുള്ള കൊലപാതകം ഒഴിവാക്കേണ്ടതാണെന്നും ഡാനിയേൽ കുറിച്ചു. ബലാത്സംഗവും കൊലപാതകവും ആവർത്തിക്കാനുള്ള പ്രധാനകാരണക്കാർ സമൂഹവും വനിതാ സംഘടനകളുമാണ്. ബലാത്സംഗം ചെയ്യുന്നവർക്ക് നിയമം ഇളവ് നൽകിയാൽ കൊലപാതകമുണ്ടാകില്ല. ബലാത്സംഗം ചെയ്യുന്നവരെ സമൂഹവും കോടതിയും വെറുതെ വിടണം. അങ്ങനെയാണെങ്കിൽ കൊലപാതകത്തിൽ നിന്ന് സ്ത്രീകൾക്ക് രക്ഷപ്പെടാമെന്നും ഡാനിയേൽ പറഞ്ഞുവയ്ക്കുന്നു.
അക്രമമില്ലാത്ത ബലാത്സംഗം സർക്കാർ നിയമവിധേയമാക്കണം. പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള പെൺകുട്ടികളെ ബലാത്സംഗത്തെക്കുറിച്ച് ബോധവത്ക്കരിക്കണം. പെൺകുട്ടികൾ പുരുഷൻമാരുടെ ലൈംഗികാഭിലാഷത്തെ വിലക്കാൻ പാടില്ല. നിർഭയ ആക്ട് പ്രാബല്യത്തിൽ വന്നതിന് ശേഷവും പീഡനങ്ങൾ തുടരുകയാണ്. വീരപ്പനെ കൊന്നാൽ കള്ളക്കടത്ത് ഇല്ലാതാകുന്നില്ല. ലാദനെ കൊന്നാൽ തീവ്രവാദവും ഇല്ലാതാകുന്നില്ലെന്നും സംവിധായകൻ അഭിപ്രായപ്പെടുന്നു.
ബലാത്സംഗത്തിൽ നിന്ന് രക്ഷപ്പെടേണ്ടത് പെൺകുട്ടികളുടെ ഉത്തരവാദിത്തമാണ്. 18 വയസ് കഴിഞ്ഞ പെൺകുട്ടികൾ കോണ്ടവും ഡെന്റൽ ഡാമുകളും കൈവശം വയ്ക്കണം. ലൈംഗികാഭിലാഷം പൂർത്തിയായി കഴിഞ്ഞാൽ ഒരു പുരുഷനും ഒരു സ്ത്രീയേയും കൊലപ്പെടുത്തില്ലെന്നും ഡാനിയേൽ പറയുന്നു. ഗായിക ചിന്മയി ഉൾപ്പെടെ നിരവധി പേർ ഡാനിയേലിനെതിരെ രംഗത്തുവന്നു.
Ideas going around.
Some of this content is in Telugu. Basically the ideas these men have given is – cooperate and offer condoms to prevent murder after rape, women’s organizations are the reason for rape.
Rape is not heinous, murder is. pic.twitter.com/2eqhrQA02T— Chinmayi Sripaada (@Chinmayi) December 3, 2019
Story highlights- daniel shraven, telengana, gang rape, chinmayi sripaada
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here