ലോക്‌സഭയിലും നിയമസഭകളിലും എസ്‌സി- എസ്ടി സംവരണ കാലാവധി പത്ത് വർഷത്തേക്ക് നീട്ടി കേന്ദ്രം; ആംഗ്ലോ ഇന്ത്യക്കാരുടേത് നിർത്തലാക്കി

പട്ടിക വിഭാഗത്തിനുള്ള സംവരണം പത്ത് വർഷത്തേയ്ക്ക് കൂടി നീട്ടുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിനും പട്ടിക വിഭാഗങ്ങൾക്കുമുള്ള സംവരണം ജനുവരി 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം.
ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനത്തിന് അംഗീകാരം ലഭിച്ചത്. ഈ സമ്മേളനകാലത്ത് തന്നെ സംവരണകാലാവധി നീട്ടുന്നതിനുള്ള ബിൽ കേന്ദ്രം അവതരിപ്പിച്ചേക്കും.
അതേസമയം, ലോക്‌സഭയിലും നിയമസഭകളിലും ആംഗ്ലോ ഇന്ത്യൻ വിഭാഗങ്ങൾക്കുള്ള സംവരണം നിർത്തലാക്കി. ഇവരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെട്ട സാഹചര്യത്തിലാണ് സംവരണം എടുത്തുകളയുന്നതെന്നാണ് റിപ്പോർട്ട്. ലോക്‌സഭയിലും നിയമസഭകളിലും ഇനി ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ഉണ്ടാവില്ല.
sc-st reservation in lok sabha and state assembly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here