Advertisement

ബില്ലുകൾക്ക് അനുമതി നിഷേധിച്ച ഗവർണർക്ക് വിഐപി ഗേറ്റ് തുറന്നു നൽകാതെ സർക്കാർ; ബംഗാളിൽ തർക്കം രൂക്ഷം

December 5, 2019
0 minutes Read

ബംഗാളിൽ സർക്കാരും ഗവർണർ ജഗ്ദീപ് ധൻകറും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ബില്ലുകൾക്ക് ഗവർണർ അനുമതി നൽകാതിരുന്നതിനെ തുടർന്ന് സഭാ സമ്മേളനം മാറ്റിവയ്‌ക്കേണ്ടി വന്നതോടെയാണ് ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം രൂക്ഷമായത്.

നിയമസഭയിലെത്തിയ ഗവർണർക്ക് വിഐപി ഗേറ്റുകൾ തുറന്നു നൽകിയില്ല. മാധ്യമപ്രവർത്തകർ പ്രവേശിക്കുന്ന വഴിയിലൂടെയാണ് ഗവർണർ അകത്ത് പ്രവേശിച്ചത്. നിയമസഭാ സെക്രട്ടറിയേറ്റ് വർഷം മുഴുവൻ തുറന്നിടണമെന്ന് ഗവർണർ പറഞ്ഞു. നിയമസഭാ സമ്മേളിക്കുന്നില്ല എന്ന് കരുതി ഗേറ്റുകൾ അടച്ചിടരുതെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. ചട്ടങ്ങളും ഭരണഘടനയും പാലിച്ചു മാത്രമേ ബില്ലുകൾക്ക് അനുമതി നൽകുകയുള്ളൂ എന്ന് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top