Advertisement

‘വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം എത്രയും വേഗം പൂർത്തിയാക്കണം’;അദാനി ഗ്രൂപ്പിന് സർക്കാരിന്റെ നോട്ടീസ്

December 5, 2019
0 minutes Read

വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം എത്രയും വേഗം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പിന് സർക്കാർ നോട്ടീസ് നൽകി. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കിയില്ലെങ്കിൽ അദാനി ഗ്രൂപ്പിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ സർക്കാർ നിർബന്ധിതമാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. പദ്ധതി വൈകിയതിൽ സർക്കാരും അദാനി ഗ്രൂപ്പുമാണ് പ്രതികളെന്ന് പ്രതിപക്ഷ നേതാവ്
രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി.

കരാർ പ്രകാരം പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കാനുള്ള സമയപരിധി കഴിഞ്ഞ പശ്ചാത്തലത്തിലാണ് സർക്കാർ അദാനി ഗ്രൂപ്പിന് നോട്ടിസ് നൽകിയിരിക്കുന്നത്. പദ്ധതി പൂർത്തീകരിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സർക്കാരിനെ സമീപിച്ചിരിക്കെയാണ് നോട്ടിസ് എന്നതും ശ്രദ്ധേയമാണ്. നിർമാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നാണ് കത്തിലെ ആവശ്യം. അടുത്ത മൂന്നു മാസം കഴിഞ്ഞാൽ അദാനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ കരാറിൽ വ്യവസ്ഥയുണ്ടെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുക എന്നത് സർക്കാർ മിഷൻ ആണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top