Advertisement

ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ്; എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ഹൈക്കോടതിയിൽ ഇന്ന് മറുപടി നൽകും

December 5, 2019
1 minute Read

മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ ഹർജിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ഇന്ന് ഹൈക്കോടതിയിൽ മറുപടി നൽകും. വിഷയത്തിൽ ഹൈക്കോടതി നേരത്തെ ഇഡിക്ക് നോട്ടീസയച്ചിരുന്നു.

നിലവിൽ വിജിലൻസ് അന്വേഷിക്കുന്ന കേസിൽ അവരുടെ റിപ്പോർട്ട് വരുന്നത് വരെ കാക്കാനാണ് എൻഫോഴ്‌സ്‌മെന്റ് തീരുമാനം. നോട്ട് നിരോധന കാലത്ത് പാർട്ടി മുഖപത്രമായ ചന്ദ്രികയുടെ ബാങ്ക് അക്കൗണ്ട് വഴി 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ആരോപണം. കളമശേരി സ്വദേശി ഗിരീഷ് കുമാറാണ് ഹർജിക്കാരൻ.

Read Also: ചന്ദ്രികാ ദിനപ്പത്രം കള്ളപ്പണ ഇടപാട് കേസ്: ഇബ്രാഹിം കുഞ്ഞ് ഭരണസമിതി യോഗം വിളിച്ചു ചേർത്തത് പ്രതിരോധിക്കാനെന്ന് ആരോപണം

നേരത്തെ ചന്ദ്രികാ ദിനപ്പത്രത്തിലെ കള്ളപ്പണ ഇടപാട് കേസ് പ്രതിരോധിക്കാൻ ഇബ്രാഹിം കുഞ്ഞിന്റെ ശ്രമമുണ്ടായെന്ന് ആരോപണമുണ്ടായിരുന്നു . കഴിഞ്ഞ മാസം 28ന് കൊച്ചി ചന്ദ്രിക ആസ്ഥാനത്ത് ഭരണസമിതി യോഗം വിളിച്ച് ചേർത്തത് ഇതിന്റെ ഭാഗമാണെന്നാണ് വിവരം.

കള്ളപ്പണം വെളുപ്പിക്കൽ വിഷയത്തിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം പുരോഗമിക്കവേയായിരുന്നു യോഗം. ആകെ എട്ട് പേർ പങ്കെടുത്ത യോഗത്തിൽ ഹൈക്കോടതിയിലെ കേസും എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നേരിടുന്നതുമാണ് പ്രധാനമായും ചർച്ചയായതെന്നാണ് വിവരം. ചന്ദ്രിക പ്രിന്ററും പബ്ലിഷറുമായ പികെകെ ബാവയും പാർട്ടിയുടെ പ്രധാനപ്പെട്ട സംസ്ഥാന നേതാക്കളും ഈ യോഗത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു.

 

 

 

ibrahim kunju, ed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top