ഐകെ ഗുജ്റാള്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ സിഖ് കൂട്ടക്കൊല ഒഴിവാക്കമായിരുന്നു; മന്‍മോഹന്‍ സിംഗ്

ഐകെ ഗുജ്റാള്‍ പറഞ്ഞത് നരസിംഹ റാവു കേട്ടിരുന്നെങ്കില്‍ 1984-ല്‍ ഡല്‍ഹിയില്‍ ഇന്ദിര ഗാന്ധി വധിക്കപ്പെട്ട ശേഷം സിഖുകാര്‍ കൂട്ടക്കൊല ചെയ്യപ്പെടില്ലായിരുന്നു എന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. മുന്‍ പ്രധാനമന്ത്രി ഐകെ ഗുജ്റാളിന്റെ നൂറാം ജന്മവാര്‍ഷികത്തില്‍ ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കവേയാണ് മുന്‍ പ്രധാനമന്ത്രിയായ നരസിംഹ റാവുവിനെ മന്‍മോഹന്‍ സിംഗ് വിമര്‍ശിച്ചത്.
1984 ഒക്ടോബര്‍ 31-ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധി വധിക്കപ്പെടുമ്പോള്‍ നരസിംഹ റാവു ആയിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി. ഇന്ദിരാഗാന്ധി സിഖുകാരനായ അംഗരക്ഷകന്റെ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നുണ്ടായ കാലപത്തില്‍ മൂവായിരത്തിലധികമാളുകളാണ് കൊല്ലപ്പെട്ടത്. സിഖ് സമുദായത്തെ ലക്ഷ്യമിട്ട് നടത്തിയ കലാപത്തില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായിരുന്നു.
അതേസമയം മന്‍ മോഹന്‍സിംഗിന്റെ പ്രസ്താവനയെ എതിര്‍ത്ത് നരസിംഹ റാവുവിന്റെ കുടുംബം രംഗത്തെത്തി. മന്‍മോഹന്‍സിംഗിന്റെ പ്രതികരണം ഞെട്ടിയ്ക്കുന്നതാണെന്നും വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും അവര്‍ പ്രതികരിച്ചു.
Story Highlights- Former Prime Minister Manmohan Singh, Narasimha Rao, Sikhs assassination, Indira Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here