Advertisement

മോറിസ് ഗരാജസിന്റെ ഇലക്ട്രിക് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍; ഒറ്റചാര്‍ജിംഗില്‍ 340 കിലോമീറ്റര്‍

December 5, 2019
1 minute Read

ഹെക്ടറിനു പിന്നാലെ മോറിസ് ഗരാജസിന്റെ (എംജി ) ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. എംജി സെഡ്എസ് ഇവി എന്ന പേരിലാണ് വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തുക. ഗുജറാത്തിലെ പ്ലാന്റിലാണ് വാഹനം അസംബിള്‍ ചെയ്യുക. വിലകുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഗുജറാത്തിലെ പ്ലാന്റിലേക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാറ്റുന്നത്.

2020 ജനുവരിയോടെ വാഹനം ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങും. ഹ്യൂണ്ടായ് കോനയുടെ പ്രധാന എതിരാളിയാകും എംജി സെഡ്എസ് ഇവി എന്നാണ് വാഹന രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

എക്സ്റ്റീരിയര്‍ സവിശേഷതകള്‍

എസ്‌യുവി വിഭാഗത്തിലേക്കാണ് എംജി സെഡ്എസ് ഇവി എത്തുക. 4314 എംഎം നീളവും 1809 എംഎം വീതിയും 1620 എംഎം ഉയരവും വാഹനത്തിനുണ്ട്. 2579 എംഎം ആണ് വീല്‍ബേസ്. ആകര്‍ഷകമായ എക്സ്റ്റീരിയറാണ് വാഹനത്തിന് ഒരുക്കിയിരിക്കുന്നത്. ഹെഡ്‌ലാമ്പ് വരെ എത്തിനില്‍ക്കുന്ന ഗ്രില്ലും വീല്‍ആര്‍ച്ചുകളുമെല്ലാം വാഹനത്തിന് ഭംഗി കൂട്ടുന്നു.

ഇന്റീരിയറിലെ പ്രത്യേകതകള്‍

സ്വിച്ചുകളുടെ ആധിപത്യമില്ലാത്ത സെന്‍ട്രല്‍ കണ്‍സോളാണ് പ്രധാന സവിശേഷത. കറുപ്പ് നിറമാണ് ഇന്റീരിയറിന് പ്രധാനമായി നല്‍കിയിരിക്കുന്നത്. ഡോര്‍ പാഡുകളിലും, എയര്‍ വെന്റുകളിലും സില്‍വര്‍ കവറിംഗുകള്‍ നല്‍കിയിട്ടുണ്ട്. 8.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോട്ടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, എന്നിവയെല്ലാം പ്രത്യേകതകളാണ്. ഐ സ്മാര്‍ട്ട് ഇവി 2.0 കണക്റ്റഡ് കാര്‍ ടെക്‌നോളജിയും വാഹനത്തിലുണ്ട്.

ബാറ്ററി പ്രത്യേകതകള്‍

44.5 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിനുള്ളത്. ഒറ്റചാര്‍ജിംഗില്‍ 340 കിലോമീറ്റര്‍ സഞ്ചരിക്കാനാകും. നാല്‍പത് മിനിറ്റുകൊണ്ട് 80 ശതമാനം ചാര്‍ജിംഗ് സാധ്യമാകും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ സ്പീഡിലേക്ക് എത്താന്‍ വെറും എട്ട് സെക്കന്‍ഡുകള്‍ മാത്രം മതിയാകും. 143 പിഎസ് പവറും 353 എന്‍എം ടോര്‍ക്കും നല്‍കുന്ന ഇലക്ട്രിക് മോട്ടറാണ് വാഹനത്തിന് കരുത്ത് പകരുന്നത്.

Story highlights – MG ZS, electric vehicle

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top