ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ കേസ്; ചന്ദ്രിക ദിനപത്രത്തെ കക്ഷി ചേര്‍ക്കാനാവില്ലെന്ന് ഹൈക്കോടതി

മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ചന്ദ്രിക ദിനപത്രത്തെ കക്ഷി ചേര്‍ക്കാനാവില്ലെന്ന് ഹൈക്കോടതി. കക്ഷി ചേര്‍ക്കണമെന്ന ചന്ദ്രിക പത്രത്തിന്റെ ആവശ്യം കോടതി നിരസിച്ചു. പത്രപ്രചാരണത്തിന്റെ ഭാഗമായി സമാഹരിച്ച 10 കോടി രൂപയാണ് പത്രത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചതെന്ന വാദം കോടതി തള്ളി.
പത്രത്തിന്റെ അക്കൗണ്ടില്‍ ദുരുപയോഗം നടന്നെന്നും അക്കൗണ്ടിലേക്ക് ഒരാള്‍ പണം നിക്ഷേപിക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് കോടതി നിരീക്ഷിച്ചു. പ്രചാരണത്തിന്റെ ഭാഗമായി ലഭിച്ച പണമാണെങ്കില്‍, അത് ഒരാള്‍ക്ക് മാത്രമായി എങ്ങനെ നിക്ഷേപിക്കാനാവുമെന്നു കോടതി ചോദിച്ചു.
സ്ഥാപനത്തിന്റെ അന്തസിന്റെ വിഷയമാണെന്ന ചന്ദ്രികയുടെ വാദവും കോടതി കണക്കിലെടുത്തില്ല. അക്കൗണ്ടില്‍ കണക്കില്ലാത്ത പണം നിക്ഷേപിച്ചെന്നാണ് പരാതിയെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്‍ഫോഴ്സ്മെന്റിനെ കേസില്‍ കോടതി കക്ഷിചേര്‍ത്തു. നോട്ട് നിരോധന കാലത്ത് ഇബ്രാഹിം കുഞ്ഞ് ഗവേണിങ് ബോഡി ചെയര്‍മാനായ പത്രത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ച് കണക്കില്‍പ്പെടാത്ത 10 കോടി രൂപ വെളുപ്പിച്ചെന്നും ഇത് പാലാരിവട്ടം പാലം അടക്കമുള്ള സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ലഭിച്ച അഴിമതിപ്പണമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബു സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും കൊച്ചി നഗരത്തിലെ ശാഖകളില്‍ നിക്ഷേപിച്ച പണത്തിന് രണ്ടരക്കോടി രൂപ ആദായ നികുതി വകുപ്പ് പിഴ ചുമത്തിയിരുന്നു.
Story highlights- case against Ibrahim kunju, Chandrika newspaper
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here