ശബരിമല യുവതീപ്രവേശം; ബിന്ദു അമ്മിണിയുടെ ഹർജി ഇന്ന് സുപ്രിം കോടതിയിൽ

ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്നുള്ള ഹർജി വേഗത്തിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി ഇന്ന് സുപ്രിം കോടതിയിൽ.
ബിന്ദുവിന് വേണ്ടി കോടതിയിലെ മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിംഗ് ഹാജരാകും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോടാണ് ഇക്കാര്യം ആവശ്യപ്പെടാൻ പോകുന്നത്.
Read Also: ബിന്ദു അമ്മിണിക്കെതിരായ മുളക് സ്‌പ്രേ ആക്രമണം; ദേശീയ വനിതാ കമ്മീഷൻ കേസെടുത്തു
ശബരിമല പ്രവേശത്തിന് സംസ്ഥാനത്തിനോട് സംരക്ഷണം നൽകാൻ നിർദേശം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് രഹ്നാ ഫാത്തിമ സമർപ്പിച്ച ഹർജി അടുത്ത ആഴ്ച പരിഗണിക്കാമെന്നാണ് ഇന്നലെ എസ് എ ബോബ്‌ഡെ പറഞ്ഞത്. ഈ ഹർജികൾ ഭരണഘടനാ ബഞ്ച് തന്നെ പരിഗണിക്കണോ എന്ന കാര്യത്തിൽ തീരുമാനം ഈ ആഴ്ച തന്നെ ചീഫ് ജസ്റ്റിസെടുക്കും.
sabarimala, bindu ammini, sc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here