Advertisement

രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി പ്ലസ് ടു വിദ്യാർത്ഥിനി; ഒടുവിൽ രാഹുലിന്റെ സമ്മാനവും

December 5, 2019
Google News 7 minutes Read

മലപ്പുറം കരുവാരക്കുണ്ട് ജിഎച്ച്എസ്എസിലെ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത് പ്ലസ് ടു വിദ്യാർത്ഥിനി സഫ. സ്‌കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനിയും മദ്രസ അധ്യാപകൻ കുഞ്ഞിമുഹമ്മദിന്റെ മകളുമാണ് സഫ ഫെബിൻ എന്ന പതിനാറുകാരി.

രാഹുൽ ഗാന്ധി തന്നെയാണ് പ്രസംഗം പരിഭാഷപ്പെടുത്തുന്നതിനായി സഫയെ ക്ഷണിച്ചത്. സ്റ്റേജിലെത്തിയ സഫയുടെ പേര് രാഹുൽ ഗാന്ധി ചോദിച്ചറിഞ്ഞു. തന്റെ പ്രസംഗം പരിഭാഷപ്പെടുത്താനെത്തിയ സഫയ്ക്ക് രാഹുൽ നന്ദിയറിയിക്കുകയും ചെയ്തു. പ്രസംഗം കഴിഞ്ഞ ശേഷം ഒരു സമ്മാനവും രാഹുൽ സഫയ്ക്ക് നൽകി.

രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്താൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് സഫ പ്രതികരിച്ചു. പ്രസംഗം ഭംഗിയായി പരിഭാഷപ്പെടുത്താൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചില്ല. രാഹുൽ ഗാന്ധിയെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും അത് സാധിച്ചതിൽ സന്തോഷമുണ്ടെന്നും സഫ കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here